Image

ഗള്‍ഫ് മലയാളിക്കു ലോട്ടറി അടിച്ചത് 12 കോടി രൂപ

Published on 05 May, 2018
ഗള്‍ഫ് മലയാളിക്കു ലോട്ടറി അടിച്ചത് 12 കോടി രൂപ

ദുബായി: അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് മലയാളിക്ക്. കുവൈറ്റില്‍ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി അനില്‍ വര്‍ഗീസ് തേവേരില്‍ ഓണ്‍ലൈനിലാണു സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

മകന്റെ ജന്മദിനത്തിന്റെ നമ്പറുള്ള ടിക്കറ്റാണു വാങ്ങിയതെന്ന് 20വര്‍ഷമായി ഗള്‍ഫില്‍ ജോലിചെയ്യുന്ന അമ്പതുകാരനായ അനില്‍ പറഞ്ഞു. ആറ് ഇന്ത്യക്കാരും ഒരു മൊറോക്കോക്കാരനും ഒരു ബംഗഌദേശുകാരനും ഉള്‍പ്പെടെ ആകെ എട്ടു വിജയികളാണുള്ളത്. അനില്‍ ഒഴിച്ചുള്ള മറ്റു വിജയികള്‍ക്ക് പത്തുലക്ഷം ദിര്‍ഹം വീതം ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക