Image

കോട്ടയം അസോസിയേഷന്‍ വിദ്യാഭ്യാസ സഹായനിധി ആരംഭിക്കുന്നു.

ജോബി ജോര്‍ജ് Published on 23 March, 2012
കോട്ടയം അസോസിയേഷന്‍ വിദ്യാഭ്യാസ സഹായനിധി ആരംഭിക്കുന്നു.
ഫിലഡല്‍ഫിയ: പ്രമുഖ ജീവകാരുണ്യ സംഘടനയായ കോട്ടയം അസോസിയേഷന്‍ വിദ്യാഭ്യാസ സഹായനിധി പദ്ധതി ആരംഭിക്കുന്നു.

സമൂഹത്തിലെ ദുര്‍ബലര്‍ക്ക് സഹായ ഹസ്തമായി മാറി അവരുടെ കണ്ണീരൊപ്പാന്‍ അര്‍പ്പണ മനോഭാവത്തോടെ കര്‍മ്മനിരതരായ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സംഘടനയുടെ വിജയം.

ഒരു ദശാബ്ദം പിന്നിട്ട സംഘടന ഇതിനോടകം നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് നടത്തിയത് ശ്രദ്ധേയമാണ്.കോട്ടയം എമര്‍ജന്‍സി സര്‍വീസിന് ആംബുലന്‍സ്, മന്ദിരം ഹോസ്പിറ്റലിലെ മെഡിക്കല്‍ ക്യാമ്പ്, നിര്‍ധനരായവര്‍ക്ക് ചികിത്സ സഹായം, വിവാഹ സഹായനിധി, വിദ്യാഭ്യാസ സഹായം തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.

പ്രധാന പദ്ധതിയായ ഭവന നിര്‍മ്മാണ പദ്ധതി ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ ഭവനരഹിതര്‍ക്ക് ആശ്വാസത്തിന്റെ തിരിനാളമായി. വികാലംഗരായവര്‍ക്ക് മുന്‍ഗണന നല്‍കിയ പദ്ധതിയുടെ ആദ്യഭവനത്തിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചത് ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിയാണ്.

ഭവനപദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 5 വീടുകള്‍ സ്വന്തമായി ഭൂമിയുള്ള അര്‍ഹരായവര്‍ക്ക് നിര്‍മ്മിച്ചത് രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

വിദ്യാഭ്യാസ സഹായ പദ്ധതിയില്‍ കേരത്തിലെ ഒന്നാംവര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. അര്‍ഹരായവരെ പരിഗണിക്കുന്നതിന് താഴെ പറയുന്ന
യാണ് മാനദണ്ഡങ്ങള്‍.

അപേക്ഷിക്കുന്ന കുട്ടികള്‍ വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്ത് സമര്‍പ്പിക്കണം.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ ലഭിച്ചതിന്റെ തെളിവു സഹിതം മാര്‍ക്ക്‌ലിസ്റ്റ് അറ്റസ്റ്റ് ചെയ്ത് സമര്‍പ്പിക്കണം.

അപേക്ഷകള്‍ താഴെപറയുന്ന ഇമെയിലില്‍ അയയ്ക്കുകയോ, തപാലില്‍ അയയ്ക്കുകയോ ചെയ്യാം.

kottayamasn@gmail.com,
www.kottayamassociation.org

കോട്ടയം അസോസിയേഷന്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം
C/O ഇട്ടിക്കുന്ന് എബ്രഹം,
കരിക്കാംടം പാക്കില്‍ വീട്,
പാക്കില്‍ പി.ഓ.
കോട്ടയം കേരള-686012
കോട്ടയം അസോസിയേഷന്‍ വിദ്യാഭ്യാസ സഹായനിധി ആരംഭിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക