Image

പ്രവാസം വായിച്ചു തീരാത്ത പുസ്തകം: ടി.ഡി. രാമകൃഷ്ണന്‍

Published on 06 May, 2018
പ്രവാസം വായിച്ചു തീരാത്ത പുസ്തകം: ടി.ഡി. രാമകൃഷ്ണന്‍

റിയാദ് : എഴുത്തുകാര്‍ സാമൂഹ്യ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ട കാലഘട്ടമാണിതെന്നു പ്രശസ്ത സാഹിത്യകാരനും വയലാര്‍ അവാര്‍ഡ് ജേതാവുമായ ടി.ഡി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു .ഇന്ത്യയില്‍ ആസൂത്രിതമായ വര്‍ഗീയ വംശീയ ധ്രുവീകരണം നടക്കുന്നു. ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ കമ്മറ്റിയുടെ സാഹിത്യ കൂട്ടായ്മയായ പ്രവാസി തൂലികയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് ’എഴുതി തീരാത്ത പ്രവാസം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

പ്രവാസം എല്ലാകാലത്തും എഴുത്തിന്റെ മാത്രമല്ല സര്‍ഗാത്മകതയുടെ അനന്ത സാധ്യതകള്‍ കൂടിയാണ്. പ്രവാസി എഴുത്തുകാരുടെ ആഗോള തല കൂട്ടായ്മയുടെ സാധ്യത വളരെ വലുതാണ്. വായനയ്ക്ക് ഈ സൈബര്‍ കാലഘട്ടത്തില്‍ അതിരുകളില്ലെന്നും, മലയാളത്തില്‍ പ്രസിദ്ധികരിക്കുന്ന പുസ്തകങ്ങളെ കുറിച്ച് ചര്‍ച്ചകളും സംവാദങ്ങളും ഏറെ നടക്കുന്നത് കേരളത്തിന് പുറത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വി.കെ.എ സുധിര്‍ അതിഥികളെ പരിചയപ്പെടുത്തി. ജോസഫ് അതിരുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സാജിദ് ആറാട്ടുപ്പുഴ ആമുഖ പ്രഭാഷണം നടത്തി. പിഎംഎഫ് ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍, റിയാദ് ചാരിറ്റി കണ്‍വീനര്‍ രാജു പാലക്കാട് സ്വാഗതവും നന്ദിയും ആശംസിച്ചു. ഉബൈദ് എടവണ്ണ, മാലിക്ക് മുഖ്ബില്‍ , ബഷീര്‍ പാങ്ങോട്, ഷക്കില വഹാബ്, മൈമൂന അബ്ബാസ്, മൂസ കൊമ്പന്‍, ഫൈസല്‍ ഗുരുവായൂര്‍ , അബ്ദുല്‍ ലത്തീഫ് മുണ്ടേരി, ഫരീദ് ജാസ്, നമിഷ അസ്ലം, അശ്വതി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പരിപാടിക്ക് റാഫി പാങ്ങോട്, സുരേഷ് ശങ്കര്‍, അസ്ലം പാലത്ത്, ഷാജഹാന്‍ കല്ലമ്പലം, മുജീബ് കായംകുളം, സോണി കുട്ടനാട്, ജോണ്‍സണ്‍, നിസാര്‍ പള്ളിക്കശേരി, അലക്‌സ് എന്നിവര്‍ നേതൃത്വം കൊടുത്തു.

പ്രവാസി തൂലിക ഭാരവാഹികളായി ജോസഫ് അതിരുങ്കല്‍ (രക്ഷാധികാരി ), സാജിദ് ആറാട്ടുപുഴ (പ്രസിഡന്റ്), റാഫി പാങ്ങോട് (ചീഫ് കോഓര്‍ഡിനേറ്റര്‍) എന്നിവരടക്കം 15 അംഗ നിര്‍വാഹക സമിതിയെ ടി .ഡി. രാമകൃഷ്ണന്‍ പ്രഖ്യാപിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക