Image

കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്‌

Published on 10 May, 2018
കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്‌


തിരുവനന്തപുരം : സംസ്ഥാനത്ത്‌ കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്‌. കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍പെടുത്തും. അടുത്തിടെ കുപ്പിവെള്ളത്തിന്റെ വില സ്വകാര്യ കമ്പനികള്‍ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നാണ്‌ സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചത്‌.

105 കമ്പനികള്‍ അംഗങ്ങളായുള്ള കേരള ബോട്ടില്‍ഡ്‌ വാട്ടര്‍ മാനുഫാക്‌!ചേഴ്‌സ്‌ അസോസിയേഷന്‍ ജനറല്‍ബോഡി യോഗമാണ്‌ വില കുറയ്‌ക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍ 12 രൂപയ്‌ക്കു വിറ്റാല്‍ ലാഭം കുറയുമെന്ന്‌ ചൂണ്ടിക്കാട്ടി വ്യാപാരികള്‍ അസോസിയേഷന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ ആദ്യം തയ്യാറായിരുന്നില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക