ആദ്യം അവള് നുണപറഞ്ഞു
അപ്പാടെ വിശ്വസിച്ചു
ഞാന്‍ നേരുപറഞ്ഞു
അപ്പോഴും
അവള് നുണ പറഞ്ഞു
അപ്പോള്‍ ഞാനും
നുണയോടു നുണതന്നെ.
ഉഷ്ണം ഉഷ്ണേന ശാന്തി
എന്നല്ലേ പറയുന്നത്
ഇപ്പോഴാണ് എനിക്കും
മനസ്സിലായത്
ഈ സ്നേഹം ഇമ്മിണി വല്ല്യ
ഒരു നുണമരമാണന്ന്..
ഒരിക്കല്‍ വളര്‍ന്നു വളര്‍ന്നു
ഏതു കാറ്റിലും
ആടിയുലയുന്ന
ഒരു വന്മരമാകുമെന്ന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല