മലപ്പുറം: സിനിമാ തിയേറ്ററില്‍ ബാലിക ലൈംഗിക അതിക്രമത്തിനിരയായത് അമ്മയുടെ അറിവോടെ തന്നെയെന്ന് സ്ഥീരീകരണം. പ്രതിയെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീ പെണ്‍കുട്ടിയുടെ അമ്മയാണെന്ന് സ്ഥിരീകരിച്ചത്. 40 വയസ്സോളം പ്രായം തോന്നുന്ന സ്ത്രീയാണ് ദൃശ്യങ്ങളിലുള്ളത്.
തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി സിനിമാതിയേറ്ററില്‍ വെച്ച് ബാലികയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. മലപ്പുറത്തെ തിയേറ്ററില്‍ നടന്ന സംഭവത്തെക്കുറിച്ച് ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ചിരുന്നെങ്കിലും പോലീസ് കേസെടുക്കുകയും തുടര്‍ന്ന് പ്രതിയെ അറസ്ററ് ചെയ്യുകയുമായിരുന്നു. മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ അഭിഭാഷകനെ കാണാന്‍ പോകുംവഴിയാണ് പ്രതി മൊയ്തീന്‍കുട്ടി പോലീസ് പിടിയിലായത്. ചോദ്യംചെയ്യല്‍ ഇപ്പോഴും തുടരുകയാണ്.