Image

തൂക്കുസഭയല്ല; ബിജെപി 120ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് എഴുതിത്തരാന്‍ തയ്യാറെന്ന് യെദ്യൂരപ്പ

Published on 13 May, 2018
തൂക്കുസഭയല്ല; ബിജെപി 120ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് എഴുതിത്തരാന്‍ തയ്യാറെന്ന് യെദ്യൂരപ്പ

ബെംഗളൂരു:  കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയം ഉറപ്പിച്ച് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പ. ബി ജെ പി  120ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് എഴുതി നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നുരാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് യെദ്യൂരപ്പ ഇക്കാര്യം പറഞ്ഞത്. തൂക്കുസഭയാകും രൂപപ്പെടുകയെന്ന എക്‌സിറ്റ് പോള്‍ ഫലം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

'ഇതാണ് എന്റെ കണക്കു കൂട്ടല്‍. ഇതുവരെ എന്റെ കണക്കുകൂട്ടല്‍ തെറ്റിയിട്ടില്ല. ദീര്‍ഘകാലമായി ഞാനിവിടെയുണ്ട്. കര്‍ണാടക മുഴുവനും സഞ്ചരിച്ചിട്ടുമുണ്ട്. ഇത് ഇപ്പോള്‍ എഴുതിത്തരണോ? ഫലം വന്നു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് അതുമായി ഒത്തുനോക്കാം' യെദ്യൂരപ്പ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക