Image

ജറുസലേമില്‍ യു.എസ് എംബസിക്കെതിരെ പ്രതിഷേധം; വെടിവെപ്പില്‍ 41 പേര്‍ കൊല്ലപ്പെട്ടു

Published on 14 May, 2018
ജറുസലേമില്‍ യു.എസ് എംബസിക്കെതിരെ പ്രതിഷേധം; വെടിവെപ്പില്‍ 41 പേര്‍ കൊല്ലപ്പെട്ടു
ജറുസലേം: ജറുസലേമില്‍ തിങ്കളാഴ്ച തുറന്ന യു.എസ് എംബസിക്കെതിരെ പ്രതിഷേധിച്ച പലസ്തീന്‍കാര്‍ക്കുനേരെ ഇസ്രയേലി സൈനികര്‍ നടത്തിയ വെടിവെപ്പില്‍ 41 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നുജറുസലേമില്‍ യു.എസ് എംബസി തുറന്നത്. വെടിവെപ്പില്‍ ഏകദേശം 1300 ഓളം പേര്‍ക്ക് പരിക്കേറ്റു

തീരപ്രദേശത്ത് തടിച്ച് കൂടിയ ജനങ്ങള്‍ ഇസ്രയേല്‍ സൈന്യത്തിന് നേരെ കല്ലുകളും, ബോംബുകളും എറിയുകയായിരുന്നു.

എംബസി തുറക്കുന്നതിനെതിരെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ സമരക്കാര്‍ മാര്‍ച്ച് 30 മുതല്‍ പ്രതിഷേധം നടത്തിവരികയായിരുന്നു.

ഡിസംബറിലായിരുന്നു ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്നുവെന്ന് പ്രസിഡന്റ് ട്രമ്പ് അറിയിച്ചത്. 
Join WhatsApp News
Insight 2018-05-14 22:01:48
"ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. "  (മത്തായി 10:34 ) യേശു എന്ന മനുഷ്യൻ ഈ ഭാഗം ട്രംപിനെപ്പോലെയും അതുപോലെ അയാളുടെ മൂട് താങ്ങികളും തീവ്രവാദി പാസ്റ്ററുമാരായ, ജോൺ ഹേഗിയും, റോബർട്ട് ജെഫ്‌റസ്സും നെയും ഉദ്ദേശ്യച്ചു പറഞ്ഞതായിരിക്കും ഇത്.   സെപ്റ്റംബർ പതിനൊന്ന് ദൈവം അമേരിക്കയുടെമേൽ അയച്ച ശിക്ഷയാണെന്നാണ് റോബർട്ട് എന്ന തീവൃവാദി പറഞ്ഞത് . പകയുള്ള ദൈവം, അസൂയ ഉള്ള ദൈവം, യുദ്ധത്തിന്റെ ദൈവം  ഇതാണ് ഇവന്മാരുടെ ദൈവം.  കുഷ്നർ എന്ന ട്രംപിന്റെ തരികിട മരുമകൻ പറഞ്ഞത് യെരുശീലമിൽ അമേരിക്കൻ എംബസ്സി വന്നാൽ സമാധാനം വരുമെന്നാണ് .  എന്നാൽ വന്നോതോ യേശു പറഞ്ഞ വാളാണ് -അമ്പത്തിരണ്ട് പാലസ്റ്റീനിയന്സിനു ജീവൻ നഷ്ടമായി.  യേശു എന്ന മനുഷ്യനെ ദൈവപുത്രനാക്കി പണം ഉണ്ടാക്കുന്ന കള്ള പാസ്റ്ററുമാരും അവരെ കൊള്ളയടിച്ചു അധികാരത്തിൽ വന്ന ട്രമ്പിനും ലോകത്തിൽ സമാധാനം സൃഷ്ടിക്കാനാവില്ല . അതുകൊണ്ടാണ് പരോക്ഷമായി യേശു പറഞ്ഞത് ഞാൻ വാൾ അത്രേ വരുത്തുവാൻ വന്നത് എന്ന് പറഞ്ഞത് .   

ഇവന്മാരുടെ പിൻഗാമികളും അബ്രഹാമിന്റെയും, ഐസക്കിന്റെയും, ജെക്കോബിന്റെയും  (ഇവന്മാരുടെ ചരിത്രം പഠിച്ചാൽ വെട്ടിപ്പ് തട്ടിപ്പ് ചതി തുടങ്ങിയതായിരുന്നു അവരുടെ ബിസിനസ് എന്ന് മനസിലാകും ) ദൈവത്തെ പൊക്കി പിടിച്ചു ഇടയ്ക്കിടെ ഇവിടെ പ്രത്യക്ഷപ്പെടുന്ന വിദ്യാഭ്യാസ വിശാരദന്മാരും,  മതത്തിന്റെ നീര് അടിച്ചു തല തിരിഞ്ഞുപോയ് അധഃകൃതനും ജീവിക്കുന്ന സ്ഥലത്ത് സമാധാനം ഒരിക്കലും ഉണ്ടാകില്ല. ഇവർ എന്ന് ഈ ദൈവത്തെ വിട്ടിട്ട് മനുഷ്യനായി ജീവിക്കാൻ തുടങ്ങുന്നോ എന്നുമാത്രമേ ഈ -മലയാളിയുടെ പ്രതികരണ കോലത്തിലും സമാധാനം ഉണ്ടാകുകയുള്ളൂ - ഇവന്മാരുടെ കൈയിൽ അസമാധാനത്തിന്റെ വാളല്ലാതെ മറ്റൊന്നും ഇല്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക