Image

ബിറ്റ്‌കോയിനും, ബ്ലോക്ക് ചെയിന്‍, പിന്നെ ക്രെഡിറ്റ് കാര്‍ഡുകളും (മാത്യൂ ജോയ്‌സ്)

മാത്യൂ ജോയ്‌സ് Published on 15 May, 2018
ബിറ്റ്‌കോയിനും, ബ്ലോക്ക് ചെയിന്‍, പിന്നെ ക്രെഡിറ്റ് കാര്‍ഡുകളും (മാത്യൂ ജോയ്‌സ്)
ലോകത്തിലെ മിക്കവാറും രാജ്യങ്ങളില്‍ അതാതു ഗവണ്‍മെന്റുകള്‍ അവരുടെ സെന്‍ട്രല്‍ ബാങ്കിംഗ് വ്യവസ്ഥകളിലൂടെ അവരുടേതായ പണം അല്ലെങ്കില്‍ കറന്‍സികള്‍ പുറപ്പെടുവിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഇറാനും നോര്‍ത്ത് കൊറിയായും വെനിസ്വേലയും പോലെയുള്ള 'ഗുണ്ടാ' രാജ്യങ്ങളില്‍ മാത്രമേ മറ്റു വ്യവസ്ഥിതികള്‍ക്ക് സ്ഥാനമുള്ളു. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സമൂഹത്തില്‍ ഒരു കാതലായ സാംസ്‌കാരിക വിപ്ലവം (cultural shift)കടന്നുകയറിക്കൊണ്ടിരിക്കയായിരുന്നു.
ഗവണ്‍മെന്റുകളിലും അവരുടെ നിയന്ത്രണത്തിലുള്ള സെന്‍ട്രല്‍ ബാങ്കുകളിലും ജനങ്ങളുടെ വിശ്വസ്തത ചോര്‍ന്നുകൊണ്ടിരിക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ അപ്രതീക്ഷിതമായി ഇടിഞ്ഞുവീഴുന്നു. ബോണ്ടുകള്‍ പ്രതീക്ഷിച്ചതുപോലെയുള്ള ലാഭവിഹിതം കൊയ്യുന്നില്ല. 1971 ല്‍ ഒരു ഔണ്‍സിന് $ 35 ആയിരുന്നുത് ഇപ്പോള്‍ $ 650 ലധികമെത്തിക്കഴിഞ്ഞു. കറന്‍സികളുടെ വാങ്ങല്‍ വില (purchasing power) കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നു. സാമ്പത്തികസ്ഥാപനങ്ങളുടെയും, ഡിഫന്‍സുപോലെയുള്ള കമ്മിബജറ്റിലും വന്‍ വ്യാപാരം നടത്തുന്ന കുത്തക മുതലാളിത്ത കമ്പനികളുടെയും സഹായത്തിന്‍ മാത്രമാണ് ഇന്നത്തെ കറന്‍സി സമ്പ്രദായം ഒരു വിധത്തില്‍ നിലനിന്നുപോകുന്നുപെന്ന് പറയുന്നതാവും ശരി. നേരേ മറിച്ച് നാണയപ്പെരുപ്പം നല്ലതാണ്. ശമ്പള വര്‍ദ്ധനവ് ശരിയല്ല. കടബാദ്ധ്യതകള്‍ കൂടിവരുന്നത് പുരോഗതിയുടെ അടിസ്ഥാനതത്വങ്ങളാണ് എന്നൊക്കെ സാമ്പത്തിക വിദഗ്ധര്‍ നമ്മളെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഗവണ്‍മെന്റിനെ പിന്താങ്ങുന്ന വന്‍കിട ബാങ്കുകളും ഈ തത്വങ്ങളെ ശരിവെച്ച് പരിപോഷിപ്പിക്കുന്നു. കാരണം ഇവരുടെ ഭൂതാള•ാര്‍ മാത്രമാണ് ജനങ്ങളില്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തികൊണ്ടിരിക്കുന്ന കുറെ സാമ്പത്തിക വിദഗ്ധ•ാര്‍. ഇവയില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവരുടെ ചിന്താധാരയില്‍നിന്നും ഉതിര്‍ത്തുവന്നതാണ് ക്രിപ്‌ടോകറന്‍സിയെന്ന പുതിയ സംവിധാനം ഈ പുതിയ സംവിധാനത്തിന്റെ വളര്‍ച്ചയോടെ സെന്‍ട്രല്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ക്ക് വിരാമമിടാന്‍ സാധിക്കുമെന്ന് അനേകായിരം പേര്‍ ആശിക്കുന്നതുകൊണ്ടാണ് ക്രിപ്‌ടോ അല്ലെങ്കില്‍ ആള്‍ട്ട് കോയിന്‍സ് സാവധാനം മുഖ്യധാരാ സാമ്പത്തിക രംഗത്തേക്ക് കടന്നു കയറിക്കൊണ്ടിരിക്കുന്നത്.
ഊഹക്കച്ചവടങ്ങള്‍ക്കും ഉയര്‍ന്നലാഭവിഹിതങ്ങള്‍ക്കും പ്രാധാന്യമുണ്ടെങ്കിലും, പുതിയ ഒരു വ്യവസ്ഥിതിയെ പരീക്ഷിച്ച് അറിയാന്‍ വെമ്പലോടെയാണ് ഒട്ടുമിക്കവരും, കറന്‍സിവ്യവസ്ഥിതിക്ക് ബദലായ സംരംഭത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നതും ടുലിപ് സാമ്പത്തിക കുമിള, ക്രിപ്‌ടോ തുടങ്ങിയ വാക്കുകള്‍ സാധാരണക്കാരുടെ സംസാരഭാഷയില്‍ സര്‍വ്വസാധാരണമായെങ്കില്‍, സമൂഹം ക്രിപ്‌ടോ വ്യവസ്ഥിതിയിലേക്ക് നീങ്ങിയിരിക്കുന്നുവെന്ന് വ്യക്തമാണ്. ക്രിപ്‌ടോ കറന്‍സികള്‍ എന്ന ഡിജിറ്റല്‍ നാണയ ശൃംഖല ലോകത്തെ മാറ്റിമറിക്കുമെന്ന് കോടിക്കണക്കിന് ജനങ്ങള്‍ വിശ്വസിക്കാനും പന്തയം വെക്കാനും തുടങ്ങിയിരിക്കുന്നു.

ക്രിപ്‌ടോ കറന്‍സികളില്‍ ആവ്യജാതനായ ബിറ്റ്‌കോയിന്‍ 2017 ലെ പ്രധാന തലക്കെട്ടുകളില്‍ സ്ഥാനംപിടിച്ചു. 2011 ല്‍ $ 1 പോലും വിലയില്ലായിരുന്ന ബിറ്റ്‌കോയിന്‍ 2017 ല്‍ $ 10,000 ത്തിലേക്ക് കുതിച്ചുയര്‍ന്നപ്പോള്‍, മുഖ്യധാരയിലെ നിക്ഷേപകര്‍ക്ക് മാനസികവിഭ്രാന്തി ഉളവാക്കിയെന്ന് പറയാം. ഇചആഇ എന്ന ടെലിവിഷന്‍ ചാനല്‍ മിക്കവാറും ബിറ്റ്‌കോയിന്‍ അവരുടെ ചര്‍ച്ചാവിഷയമാക്കി, തികച്ചും അത്ഭുതകരമായി, ഷെയര്‍മാര്‍ക്കറ്റിന്റെ വാഗ്മികളായ  വാള്‍സ്ട്രീറ്റും പ്രോത്സാഹനജനകമായ കവറേജുകള്‍ നടത്തിയപ്പോള്‍ ബിറ്റ്‌കോയിന്റെ വിലയില്‍ കുതിപ്പുകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
'ബിറ്റ് കോയിന്റെ വില $ 1മില്യണ്‍ ആവുമെന്ന് താന്‍ ബെറ്റ് വെയ്ക്കുന്നുവെന്നും, തന്റെ പ്രസ്താവന തെറ്റായെന്ന് ബോദ്ധ്യമായാല്‍, ആര്‍ക്കും സങ്കല്പിക്കാനാവാത്ത പലതും താന്‍ ചെയ്യും' എന്ന് ഉത്‌ഘോഷിച്ചത് മറ്റാരുമല്ല അമേരിക്കന്‍ സാമ്പത്തിക രംഗത്തെ മറ്റൊരു കുലപതിയായ ജോണ്‍ മക്കാഫിയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ക്രിപ്‌ടോ കറന്‍സികളുടെ മൊത്തം മാര്‍ക്കറ്റുവിഹിതം 2.5 ബില്യണ്‍ ആയിരുന്നെങ്കില്‍ ഇന്ന് ഏതാണ്ട് 600 ബില്യണ്‍ ലെവലിലേക്ക് ക്രിപ്‌ടോ കറന്‍സികള്‍ വളര്‍ന്നുകഴിഞ്ഞു.

ബിറ്റ്‌കോയിന്‍ കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്ത് വന്ന ആള്‍ട്ട്‌കോയിന്‍, എതേറിയം ആയിരുന്ന. 2017 ന്റെ ആരംഭത്തില്‍ $ 8 വിലയുണ്ടായിരുന്നത് $ 400 ലേക്ക് ഉയര്‍ന്നു, പിന്നീട് $ 1000 എന്ന നിലയിലായപ്പോള്‍ ആയിരത്തിലധികം മറ്റു ക്രിപ്‌റ്റോ കറന്‍സികള്‍ നിരവധി പേരിലും രൂപത്തിലും സമ്പദ്‌മേഖലയില്‍ വലവിരിക്കാന്‍ താമസമുണ്ടായില്ല.
വെറും ചുരുങ്ങിയ കാലത്തിനുള്ളില്‍, ഇതുവരെ കാണാതിരുന്ന ലാഭം കൊയ്തവര്‍ നിരവധി. ക്രിപ്‌ടോകറന്‍സികളില്‍ 95% ലധികം തട്ടുപ്പുകാര്‍ സൃഷിടിച്ചെടുത്താണ്. ക്രമേണ പലതും അപ്രത്യക്ഷമായേക്കും. എന്നാല്‍ വിലയുള്ള ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികള്‍ ലോകമെമ്പാടും പല വ്യാപാരസ്ഥാപനങ്ങളിലും സ്വീകരിക്കുവാന്‍ തുടങ്ങിയിട്ടുള്ളതും പ്രതീക്ഷകള്‍ നല്കുന്നവയാണ്.
ക്രെഡിറ്റ് കാര്‍ഡുപോലെയുള്ള സംവിധാനങ്ങളെ ഉ•ൂലനാശം വരുത്താന്‍ ക്രിപ്‌ടോകറന്‍സികളുടെ ബ്ലോക്ക് ചെയിന്‍ സംവിധാനവും, നിരവധി ആള്‍ട്ട് കറന്‍സികളുടെ വളര്‍ച്ചയും സഹായകരമായിരിക്കുമെന്ന നിരവധിപേരും ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. വില്പനക്കാര്‍ ബാങ്കുകളുമായി സഹകരിച്ച് വില്പനയുടെ വിലകള്‍ സമയത്ത് അംഗീകരിപ്പിച്ച് സെററില്‍ ചെയ്യുന്നത് ക്രെഡിറ്റ്കാര്‍ഡുകമ്പനികളുടെ സംവിധാനമാണ്. ഇതുപോലെയുള്ള ഇലക്‌ട്രോണിക്ക് പേമെന്റ് സംവിധാനം വളരെ തുടങ്ങിയ പ്രക്രീയകളിലൂടെ കടന്നുപോകുന്നതാണെങ്കിലും വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ കമ്പനികള്‍ അസൂയാവഹമായനേട്ടം കൈവരിച്ചുകൊണ്ടിരിക്കു കയായിരുന്നുവല്ലോ.

ഉപഭോക്താവിന് ക്രിപ്‌ടോ കറന്‍സി മുഖേന നേരിട്ട് ഇടപാടുകള്‍ സുലഭമായാല്‍, ക്രെഡിറ്റുകാര്‍ഡു കമ്പനികള്‍ക്ക് ഒരു ഭീഷണി ആയേക്കും. എന്നാല്‍ ഇപ്പോള്‍ നിരവധി പരിമിതികള്‍ ഇവയെ നിയന്ത്രിക്കുന്നു. ഉദാഹരണമായി വിസാകാര്‍ഡിന്റെ വ്യാപാരവ്യാപ്തിയുടെ അടുത്തെങ്ങും ഒരു ബ്ലോക്കുചെയിന്‍ നെറ്റ്‌വര്‍ക്കും വന്നിട്ടില്ല. ക്രിപ്‌ടോ കറന്‍സികള്‍ ഇപ്പോഴും ബാല്യകാലാവസ്ഥയിലാണ്. ബിറ്റ് കോയിന്‍ സെക്കന്റില്‍ ഇപ്പോള്‍ മൂന്ന് കൊടുക്കല്‍ വാങ്ങലുകള്‍ക്കേ സാധ്യത ആയിട്ടുള്ളു. ഏതേറിയത്തിനാവട്ടെ സെക്കന്റില്‍ അഞ്ചു ഇടപാടുകള്‍ സാധ്യമാകുന്നു. വിസയോട് കിടപിടിക്കണമെങ്കില്‍ ബ്ലോക്ക് ചെയിന്‍ സംവിധാനം 1000 മായി ഉയരേണ്ടിയിരിക്കുന്നു. അടുത്ത കാലത്തൊന്നും ആ നിരക്കിലേക്ക് ഉയരാന്‍ സാധ്യതയില്ലാത്തതിനാല്‍ വിസാ അടുത്ത കാലത്തൊന്നും മങ്ങലേല്‍ക്കാന്‍ സാധ്യതയില്ലെനന് സാരം. ഡിജിറ്റല്‍ കറന്‍സികളിലുള്ള വിശ്വാസ്യത ഏറണം, വ്യാപാരികള്‍ക്ക് ഈ സാങ്കേതികവിദ്യയിലൂടെ കൈമാറ്റം നടത്താന്‍ ഉപഭോക്താക്കളുടെ എണ്ണവും അനുഭവസമ്പത്തും പരിശീലനവും ആര്‍ജിക്കണം. നിലവിലുള്ള ക്രെഡിറ്റുകാര്‍ഡുകളാണ് വാസ്തവത്തില്‍ ബിസിനസുകളുടെ നട്ടെല്ല്. ലളിതമായി തോന്നാമെങ്കിലും ആര്‍ക്കും ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ തക്കവണ്ണം ആയത് വര്‍ഷങ്ങളിലൂടെയാണ്.

വാസ്തവത്തില്‍ ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയവയുടെ ഉപഭോക്താക്കളുടെ നേരിട്ടുള്ള പേമെന്റ് സംവിധാനം തന്നെ ക്രെഡിറ്റുകാര്‍ഡുകള്‍ക്ക് ഭീഷണിയായിത്തുടങ്ങിയിട്ടുണ്ട്. ആപ്പിള്‍ പേ, ഗൂഗിള്‍ പേപാല്‍, സാംസങ്ങ്, ആമസോണ്‍, സ്വകയര്‍ എന്നിവരൊക്കെ നേരിട്ട് ഇടപാടുകള്‍ ചെയ്യാന്‍ സാധാരണക്കാരനെ വന്‍ തോതില്‍ സ്വാധീനിക്കുന്നത്, വിസാപോലെയുള്ള ക്രെഡിറ്റുകാര്‍ഡു കമ്പനികള്‍ക്ക് ചെറിയ ഉടവ് തട്ടുവാന്‍ കാരണമാക്കുന്നുണ്ട്. വിസായ്ക്ക് ഏകദേശം 3.5 ബില്യണ്‍ കാര്‍ഡ് ഉടമസ്ഥരും 44 മില്യണ്‍ വ്യാപാരബന്ധങ്ങളുമുണ്ട്. എന്നാല്‍ ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയവയെല്ലാംകൂടി ഏതാണ് 145 മില്യണ്‍ ഉപഭോക്താക്കളെ ഇപ്പോള്‍ ആയിട്ടുള്ളു ഇവര്‍ക്ക് വിശാലമായ നെറ്റ്‌വര്‍ക്ക് ഉണ്ടെങ്കിലും ബിസിനസ് മാര്‍ക്കറ്റിന്റെ ഉള്ളിലേക്ക് ഇടിച്ചുകേറാന്‍ സാധിച്ചിട്ടില്ല. ഗൂഗിളിനും ഫേസ്ബുക്കിനും ഇതുവരെ വിസാപോലെയുള്ള ക്രെഡിറ്റുകാര്‍ഡുകാര്‍ഡു കമ്പനികളെ സാരമായി സ്പര്‍ശിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ബിറ്റ് കോയിനോ എതേറിയത്തിനോ സമീപഭാവിയിലൊന്നും അവരുടെ മതില്‍കെട്ടിനടുത്ത് ചെന്നെത്താന്‍ പോലും സാധിക്കുമോ?

മാത്രമല്ല  2016 മുതല്‍ വിസ, ബ്ലോക്കുചെയിന്‍ സംവിധാനം സ്വായത്വമാക്കാന്‍ മുടക്കുമുതല്‍ ഇറക്കുകയും  ആ2ആ ഇീിിലര േഎന്ന അവരുടെ സ്വന്തം സംവിധാനം താമസിയാതെ റിലീസ് ചെയ്യുമെന്നു പ്രസ്ഥാവിച്ചത് അവരുടെ ദീര്‍ഘകാല പദ്ധതിയെ വിവക്ഷിക്കുന്നു. ബ്ലോക്കുചെയിന്‍ സംവിധാനത്തിലൂടെ ബാങ്കുകളെയും വ്യാപാരസ്ഥാപനങ്ങളെയും സുതാര്യമായ തത്സമയ ഇടപാടുകള്‍ക്ക് സഹായിക്കുന്നതായിരിക്കും വിസയുടെ ആ2ആ ഇീിിലര േഇതു മറ്റുള്ളവരും ഇതൊക്കെ തുടര്‍ന്നാല്‍ ക്രെഡിറ്റുകാര്‍ഡുകള്‍ വിജയിക്കുമോ, ക്രിപ്‌ടോ കറന്‍സികള്‍ കുതിച്ചുകയറുമോ? കാത്തിരിക്കാം!
ഡോ. മാത്യു ജോയിസ്
mathewjoys@gmail.com

ബിറ്റ്‌കോയിനും, ബ്ലോക്ക് ചെയിന്‍, പിന്നെ ക്രെഡിറ്റ് കാര്‍ഡുകളും (മാത്യൂ ജോയ്‌സ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക