കര്‍ണാടക എം.എല്‍.എമാര്‍ക്ക് കേരളത്തിലെ റിസോര്‍ട്ടുകളിലേക്ക് സ്വാഗതം; ട്രോളുമയി ടൂറിസം വകുപ്പ്
VARTHA
15-May-2018

കോട്ടയം: കര്‍ണാടകയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവം. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങി. എന്നാല്‍ ജെ.ഡി.എസിന്റെ ഒന്‍പത് എം.എല്‍.എമാരെ മറുകണ്ടം ചാടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ബി.ജെ.പിയും തുടങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ചാക്കിട്ട് പിടുത്തക്കാരെ ട്രോളി കേരള ടൂറിസത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍. വാശിയേറിയ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എല്ലാ എം.എല്‍.എമാരെയും ഞങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും മനോഹരവുമായ റിസോര്‍ട്ടുകളിലേക്ക് ക്ഷണിക്കുന്നുവെന്ന് കേരള ടൂറിസം ട്വീറ്റ് ചെയ്തു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments