ഹൂസ്റ്റണ്‍: മിസൂറി സിറ്റിയില്‍ താമസിക്കുന്ന നീണ്ടൂര്‍ പാറപ്പള്ളി (പെരുമാപ്പാടത്ത് ) ബേബി തോമസ് (നീണ്ടൂര്‍ ബേബി - 69) ഹൂസ്റ്റണില്‍ നിര്യാതനായി.ഭാര്യ രാജം കൊടുങ്ങല്ലൂര്‍ ഇലഞ്ഞിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സിമി, സിബി. സഹോദരി: അമ്മിണി ജോസഫ് വെള്ളൂരാറ്റില്‍ (പേരൂര്‍).
പൊതുദര്‍ശനം മെയ് 20 ഞായറാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ വിന്‍ഫോര്‍ഡ് ഫ്യൂണറല്‍ ഹോമില്‍ (8514 Tybor Dr, Houston,TX 77074).
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ പത്തിന് ഹോളിഫാമിലി കാത്തലിക് പള്ളിയില്‍ ((1510 5th, Missouri City , TX 77489).
സംസ്കാരം ഡേവിസ് ഗ്രീന്‍ ലോണ്‍ സെമിത്തേരിയില്‍ (3900 BF Terry Blvd, Rosenberg, TX 77471).