Image

തനിക്കെതിരെ വ്യാജവാര്‍ത്ത ചമച്ചവര്‍ക്കെതിരെ നിയമനടപടിയെന്ന്‌ മന്ത്രി കെ.ടി ജലീല്‍

Published on 17 May, 2018
തനിക്കെതിരെ വ്യാജവാര്‍ത്ത ചമച്ചവര്‍ക്കെതിരെ നിയമനടപടിയെന്ന്‌ മന്ത്രി കെ.ടി ജലീല്‍
സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ ചമക്കുന്നതിലും അത്‌ പ്രചരിപ്പിക്കുന്നതിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്‌ ബിജെപിയും മുസ്ലിംലീഗുമെന്ന്‌ മന്ത്രി കെടി ജലീല്‍. മതം തലക്ക്‌പിടിച്ച അനുയായികളുള്ള പാര്‍ട്ടികളാണ്‌ ഗീബല്‍സിയന്‍ തന്ത്രം രാഷ്ട്രീയ നേട്ടത്തിനും വ്യക്തിവിരോധം പ്രകടിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതെന്ന്‌ ജലീല്‍ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ വ്യക്തമാക്കി.

യാതൊരു തത്വദീക്ഷയുമില്ലാതെ പച്ചക്കള്ളം സത്യമാണെന്ന രൂപേണ അവതരിപ്പിക്കുന്നതില്‍ മുസ്ലീം ലീഗിനും ബിജെപിക്കുമുള്ള മിടുക്ക്‌ ആരെയും അതിശയിപ്പിക്കും. ലീഗ്‌ നേതൃത്വം പക്വതയാര്‍ന്ന നിലപാടാണ്‌ പലപ്പോഴും സ്വീകരിക്കാറ്‌. എന്നാല്‍ അനുയായികള്‍ നടത്തുന്ന അപവാദ പ്രചാരണങ്ങളെ ലീഗ്‌ നേതാക്കള്‍ ഫലപ്രദമായി തടയാന്‍ ശ്രമിക്കാറില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

പത്ത്‌ മാസം മുമ്പാണ്‌ എന്നെ ബന്ധിപ്പിച്ച്‌ ഒരശ്ലീല ഫോട്ടോ ഒരു യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകന്‍ പോസ്റ്റ്‌ ചെയ്‌തത്‌. ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ഗള്‍ഫിലായിരുന്ന അദ്ദേഹം നാട്ടിലെത്തിയപ്പോള്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ചെയ്‌ത തെറ്റില്‍ പശ്ചാത്തപിച്ച്‌ കലങ്ങിയ കണ്ണുകളുമായി വന്ന അയാളോട്‌ പരാതിയില്ലെന്ന്‌ എഴുതിക്കൊടുത്തെന്നും അയാള്‍ കുറ്റവിമുക്തനായെന്നും ജലീല്‍ ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക