Image

അയര്‍ക്കുന്നം മറ്റക്കര സംഗമം മേയ് 26ന്; ഗായകന്‍ ജി. വേണുഗോപാല്‍ മുഖ്യാതിഥി

Published on 18 May, 2018
അയര്‍ക്കുന്നം മറ്റക്കര സംഗമം മേയ് 26ന്; ഗായകന്‍ ജി. വേണുഗോപാല്‍ മുഖ്യാതിഥി

ലണ്ടന്‍: യുകെയിലെ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന അയര്‍ക്കുന്നം മറ്റക്കര പ്രദേശങ്ങളിലും സമീപ സ്ഥലങ്ങളിലുമുള്ള കുടുംബാംഗങ്ങളുടെ രണ്ടാമത് സംഗമത്തില്‍ പ്രശസ്ത പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മേയ് 26ന് നടക്കുന്ന സംഗമംപ്രൗഡോജ്ജ്വലമാക്കുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 

ആദ്യ സംഗമം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജോസ് കെ. മാണി എംപിയായിരുന്നു ഉദ്ഘാടനം ചെയ്തത്. വേറിട്ട ആലാപന ശൈലി കൊണ്ട് ആരാധകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ അനുഗ്രഹീത ഗായകനായ ജി. വേണുഗോപാലിനെ മുഖ്യാതിഥിയായി ലഭിച്ചതിനാല്‍ കൂടുതല്‍ കുടുംബാംഗങ്ങള്‍ രണ്ടാമത് സംഗമത്തില്‍ പങ്കെടുക്കുവാന്‍ സന്തോഷപൂര്‍വം മുന്നോട്ട് വന്നിരിക്കുകയാണ്. 

വൂള്‍വര്‍ഹാംപ്ടണിലെ യുകെകെസിഎ ഹാളില്‍ സംഘടിപ്പിക്കുന്ന ഇത്തവണത്തെ സംഗമവും വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളോടെ വിപുലമായി നടത്തുവാനുള്ള ക്രമീകരണങ്ങളാണ് സംഘാടകര്‍ നടത്തിവരുന്നത്. അയര്‍ക്കുന്നം മറ്റക്കര പ്രദേശങ്ങളിലും പരിസരസ്ഥലങ്ങളിലും താമസിക്കുന്നവര്‍ക്കും ഈ പ്രദേശങ്ങളുമായി ആത്മബന്ധം ഉള്ളവര്‍ക്കും വിവാഹബന്ധവുമായി ചേര്‍ന്നിട്ടുള്ളവര്‍ക്കും കുടുംബസമേതം സംഗമത്തില്‍ പങ്കെടുക്കാവുന്നതാണെന്നും യുകെയില്‍ താമസിക്കുന്ന ഈ പ്രദേശങ്ങളുമായി ബന്ധമുള്ള മുഴുവന്‍ ആളുകളും രണ്ടാമത് സംഗമത്തിലും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സംഘാടകര്‍ അറിയിച്ചു. 

മേയ് 26 ശനിയാഴ്ച രാവിലെ 10 ന് ആരംഭിക്കുന്ന സാംസ്‌കാരികസമ്മേളനത്തിനു ശേഷം കുടുംബാംഗങ്ങളുടെ വ്യത്യസ്തമായ കലാകായികവിനോദ പരിപാടികളും ഉണ്ടായിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 

ജോസഫ് വര്‍ക്കി (പ്രസിഡന്റ്) 07897448282
ജോണിക്കുട്ടി സഖറിയാസ് (സെക്രട്ടറി) 07480363655
ടോമി ജോസഫ് (ട്രഷറര്‍) 07737933896

പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് 
സി.എ ജോസഫ് 07846747602
പുഷ്പ ജോണ്‍സണ്‍ 07969797898

സംഗമവേദിയുടെ വിലാസം: Woodcross Lane, Bilston, Wolverhampton, WV14 9BW

റിപ്പോര്‍ട്ട്: ജോയല്‍ ചെറുപ്ലാക്കില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക