Image

ഫ്രാങ്ക്ഫര്‍ട്ട് യുവജനങ്ങള്‍ക്കായി 'യൂത്ത് ഫോര്‍ ജീസസ് ' സംഘടന രൂപീകരിച്ചു

Published on 18 May, 2018
ഫ്രാങ്ക്ഫര്‍ട്ട് യുവജനങ്ങള്‍ക്കായി 'യൂത്ത് ഫോര്‍ ജീസസ് ' സംഘടന രൂപീകരിച്ചു

ഫ്രാങ്ക്ഫര്‍ട്ട് : ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ സമൂഹത്തില്‍ പ്രാര്‍ഥനയ്ക്കും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കി യുവജനങ്ങള്‍ക്കായി യൂത്ത് ഫോര്‍ ജീസസ് എന്ന പുതിയ സഖ്യം വികാരി ഫാ. തോമസ് കുര്യന്‍ ഈഴോര്‍മറ്റത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. 

പഠനതിരക്കുകള്‍ക്കും ജോലിതിരക്കുകള്‍ക്കും ഇടയില്‍ അല്‍പ്പസമയം കര്‍ത്താവിനോടൊപ്പം ചെലവഴിക്കുവാനും, സഹജരുടെ നന്മയ്ക്കുവേണ്ടി മാറ്റിവയ്ക്കുവാനും തയ്യാറായി ഏകദേശം 35 ഓളം യുവജനങ്ങള്‍ താത്പര്യത്തോടെ ഈ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ മുന്നിട്ടു വന്നത് പ്രതീക്ഷാനിര്‍ഭരവും അഭിനന്ദനവും അര്‍ഹിക്കുന്നു.

മാസത്തിലൊരിക്കല്‍ അംഗങ്ങളെല്ലാം ഒരുമിച്ചുകൂടി പ്രാരംഭ പ്രാര്‍ത്ഥനയ്ക്കുശേഷം തങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഭാവി പരിപാടികളെയും കുറിച്ച് ചര്‍ച്ചചെയ്യുകയും, തീരുമാനങ്ങള്‍ എടുക്കുകയും, നിലവിലുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ചെയ്തുവരുന്നു.

ഏതാനും വര്‍ഷങ്ങളായി ജോലിക്കും പഠനത്തിനുമായി നാട്ടില്‍ നിന്നും ജര്‍മനിയിലേക്ക് വരുന്ന ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്. അതില്‍ നല്ലൊരു ശതമാനവും യുവജനങ്ങളാണ്. അവര്‍ക്ക് ദിവ്യബലിയിലും മറ്റ് പ്രാര്‍ത്ഥനാശുശ്രൂഷകളിലും പങ്കെടുക്കുവാന്‍ അവസരം ഒരുക്കുകയും, ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ ഒരു കര്‍മ്മമേഖല ഒരുക്കുവാനും വൈഎഫ്‌ജെയ്ക്ക് കഴിയുന്നുണ്ട്. 

ഇടവക വികാരി ഫാ. തോമസിന്റെ നേതൃത്വത്തില്‍ ഇടവകയിലെ മറ്റ് സന്നദ്ധസംഘടനകള്‍ക്കൊപ്പം ഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജവും ഉേന്മഷവും നല്‍കുന്നതില്‍ വൈഎഫ്‌ജെ മുന്നിട്ട് നില്‍ക്കുന്നു. സിസ്റ്റര്‍ ഡാനിയ എഫ്‌സിസി, സിസ്റ്റര്‍ ഷാരോണ്‍ എഫ്‌സിസി എന്നിവര്‍ സംഘടനക്ക് ആത്യാത്മിക നേതൃത്വം കൊടുക്കുന്നു. സഞ്ജ്ജു തോപ്പില്‍(പ്രസിഡന്റ്), നവീന്‍ ജോണ്‍(സെക്രട്ടറി), നിമ്മി ജോണ്‍സ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ നേതൃത്വ നിരയിലേയ്ക്ക് തെരഞ്ഞെടുത്തു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക