Image

ജസ്‌നയുടെ തിരോധാനം: ജനങ്ങളുടെ ആശങ്കയകറ്റണം

Published on 18 May, 2018
ജസ്‌നയുടെ തിരോധാനം: ജനങ്ങളുടെ ആശങ്കയകറ്റണം
കാഞ്ഞിരപ്പള്ളി:  മാര്‍ച്ച് 22ന് മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌നയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇതുവരെ ഒരു തുമ്പും ലഭിക്കാത്ത സാഹചര്യത്തില്‍ പ്രത്യക്ഷസമരപരിപാടികളുമായി മുന്നോട്ടുപോകുവാന്‍ ജസ്റ്റിസ് ഫോര്‍ ജെസ്‌ന ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. 

കഴിഞ്ഞ 56 ദിവസങ്ങളായി ഒരു പെണ്‍കുട്ടിയെ കാണാതായിട്ട് ഒരു വിവരവും ലഭിക്കാത്ത സ്ഥിതിയില്‍ ജനങ്ങളുടെ ആശങ്കയകറ്റുവാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ജെസ്‌ന എവിടെയെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. തിരോധാനത്തിന്റെ ആദ്യദിവസങ്ങളിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഉദാസീനതയാണ് പിന്നീട് അന്വേഷണം വഴിമുട്ടാനിടയാക്കിയത്. 

അന്വേഷണത്തില്‍ ഇതുവരെയും ഒരു പുരോഗതിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ ജനകീയ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാവിയോ പാമ്പൂരി അറിയിച്ചു.

 സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോട്ടയം കളക്‌ട്രേറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് സമരപ്പന്തല്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കുവാനും ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. അഡ്വ.വി.സി.സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോജി നിരപ്പേല്‍, ചാക്കോച്ചന്‍ വെട്ടിത്താനം, നിതിന്‍ ചക്കാലയ്ക്കല്‍, രാഹുല്‍ ബി.പിള്ള എന്നിവര്‍ സംസാരിച്ചു.

സാവിയോ പാമ്പൂരി
 ജോജി നിരപ്പേല്‍
ചെയര്‍മാന്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക