Image

നിപ്പാ വൈറസ്‌; ജാനകിക്കാട്‌ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക്‌ പ്രവേശനം നിരോധിച്ചു

Published on 21 May, 2018
നിപ്പാ വൈറസ്‌; ജാനകിക്കാട്‌ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക്‌ പ്രവേശനം നിരോധിച്ചു
പേരാമ്പ്രയിലെ പന്തീരിക്കര സൂപ്പിക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരും തുടര്‍ന്ന്‌ രണ്ടു പേരും മരിക്കാനിടയായ നിപ്പാ വൈറസ്‌ പകര്‍ന്നത്‌ തൊട്ടടുത്തുള്ള ജാനകിക്കാട്ടില്‍ നിന്നാണെന്ന്‌ സംശയിക്കുന്നു. ആദ്യം മരണപ്പെട്ട സ്വാദിഖ്‌ മരിക്കുന്നതിന്‌ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്‌ ജോലിക്കായി ജാനകിക്കാട്ടില്‍ പോയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

ഇവിടെ നിന്നും ഭക്ഷിച്ച ഏതെങ്കിലും പഴം വഴി വൈറസ്‌ പകര്‍ന്നതാവാമെന്ന്‌ സംശയിക്കുന്നു. ഇതിനെ തുടര്‍ന്ന്‌ നിരവധി ടൂറിസ്റ്റുകള്‍ ദിനേന വരുന്ന ജാനകിക്കാട്‌ ഇക്കോ ടൂറിസം സെന്ററിലേക്കുള്ള പ്രവേശനം താത്‌കാലികമായി നിരോധിച്ചു.

ജീപ്പില്‍ വനത്തിന്റെ ഉള്ളിലേക്ക്‌ സഞ്ചാരികള്‍ ട്രക്കിങ്ങിനായി പോവാറുണ്ടായിരുന്നു. പക്ഷികളില്‍നിന്ന്‌ പടരുന്ന രോഗമാണെന്ന നിഗമനത്തില്‍ എത്തിയതിനാലാണ്‌ കാട്ടിലൂടെയുള്ള സഞ്ചാരത്തിന്‌ വിലക്കേര്‍പ്പെടുത്തിയത്‌. കോഴിക്കോട്‌ ഡിഎഫ്‌ഒയുടെ നിര്‍ദേശമനുസരിച്ചാണ്‌ നടപടി.

ശനിയാഴ്‌ച രാത്രിയാണ്‌ ഇതുസംബന്ധിച്ച നിര്‍ദേശമെത്തിയത്‌. ഞായറാഴ്‌ച നിരവധി സന്ദര്‍ശകര്‍ എത്തിയെങ്കിലും കടത്തിവിട്ടില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക