Image

പുടിന്‍ കള്ളപ്പണം സൂക്ഷിച്ചിരുന്നത് യുകെയില്‍

Published on 22 May, 2018
പുടിന്‍ കള്ളപ്പണം സൂക്ഷിച്ചിരുന്നത് യുകെയില്‍

ലണ്ടന്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെയും അനുയായികളുടെയും കള്ളപ്പണം സൂക്ഷിച്ചിരുന്നത് ലണ്ടനിലാണെന്ന് വെളിപ്പെടുത്തല്‍. ഇതു ബ്രിട്ടീഷ് അധികൃതര്‍ അറിഞ്ഞിട്ടും കണ്ണടയ്ക്കുകയായിരുന്നു എന്നും ആരോപണമുയരുന്നു.

റഷ്യയുടെ മുന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കുമെതിരേ വിഷ പ്രയോഗം നടത്തിയ സംഭവത്തോടെ ബ്രിട്ടനും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വളരെ വഷളായിരുന്നെങ്കിലും റഷ്യന്‍ കള്ളപ്പണ നിക്ഷേപത്തെ ഇതൊന്നും ബാധിച്ചില്ല.

ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണ്‍സിന്റെ വിദേശകാര്യ സമിതിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍, സമിതി തന്നെ മൊഴിയെടുക്കാന്‍ വിളിച്ചിട്ടില്ലെന്ന് സെക്യൂരിറ്റി ആന്‍ഡ് ഇക്കണോമിക് െ്രെകം വകുപ്പ് മന്ത്രി ബെന്‍ വാലസ് പറയുന്നു. ഇങ്ങനെയൊരു ഒഴിവാക്കല്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

കള്ളപ്പണവും കള്ളപ്പണക്കാരെയും നിര്‍മാര്‍ജനം ചെയ്യാന്‍ യുകെ പ്രതിജ്ഞാബദ്ധമാണ്. ആര്‍ക്കും ഇക്കാര്യത്തില്‍ സംരക്ഷണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വാലസ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക