Image

കത്തോലിക്കാ സഭയില്‍ 14 പുതിയ കര്‍ദ്ദിനാള്‍മാര്‍

Published on 24 May, 2018
കത്തോലിക്കാ സഭയില്‍ 14 പുതിയ കര്‍ദ്ദിനാള്‍മാര്‍

വത്തിക്കാന്‍സിറ്റി: കത്തോലിക്കാ സഭയുടെ സാര്‍വദേശീയത ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ 14 പുതിയ കര്‍ദ്ദിനാള്‍മാരെക്കൂടി കര്‍ദ്ദിനാള്‍ തിരുസംഘത്തിലേക്കു നിയമിച്ചു. പന്തകുസ്താദിനത്തില്‍ നടത്തിയ ത്രികാല ജപ പ്രാര്‍ഥനക്കൊടുവില്‍ ആയിരുന്നു മാര്‍പാപ്പ പുതുതായി 14 പേരെ സഭയുടെ രാജകുമാരന്മാരായി പ്രഖ്യാപിച്ചത്. നാളിതുവരെ പ്രാതിനിധ്യമില്ലാതിരുന്ന രാജ്യങ്ങളെകൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണു പുതിയ കര്‍ദ്ദിനാള്‍മാരെ തെരഞ്ഞെടുത്തത്. പാക്കിസ്ഥാന്‍, ഇറാക്ക്, പോര്‍ച്ചുഗല്‍, ഇറ്റലി, മഡഗാസ്‌കര്‍, പെറു, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണു കര്‍ദ്ദിനാള്‍ സംഘത്തില്‍ അംഗമാകുന്നത്. 

ജൂണ്‍ 29 നു ചേരുന്ന കര്‍ദ്ദിനാള്‍ തിരുസംഘത്തില്‍ ഇവര്‍ക്ക് സ്ഥാനീയ വസ്ത്രങ്ങള്‍ നല്‍കി ഔദ്യോഗികമായി സഭയുടെ രാജകുമാരന്മാരാക്കും. 14 പേരില്‍ 3 പേര്‍ 80 വയസ് കഴിഞ്ഞവരാകയാല്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ വോട്ടുചെയ്യുന്നതിനുള്ള അവകാശം ഉണ്ടായിരിക്കില്ല. ഇവരെ കൂടാതെ പുതിയ നിയമനത്തോടെ വോട്ടവകാശമുള്ള കര്‍ദ്ദിനാള്‍മാ ടെ എണ്ണം 125 ആകും.

കല്‍ദായകത്തോലിക്കാസഭയുടെ പാത്രിയാര്‍ക്കീസ് ഇറാക്കില്‍നിന്നുള്ള ലൂയിസ് റാഫേല്‍ സാക്കോ ഒന്നാമന്‍, കറാച്ചി ആര്‍ച്ച്ബിഷപ് ജോസഫ് കൗട്ട്‌സ്, പോര്‍ച്ചുഗലില്‍നിìള്ള ബിഷപ് അന്േ!റാണിയോ ഡോസ് സാന്േ!റാസ് മാര്‍ട്ടോ, പെറു ആര്‍ച്ച്ബിഷപ് പെഡ്രോ ബാരെറ്റോ, മഡഗാസ്‌കറിലെ ആര്‍ച്ച്ബിഷപ് ഡിസൈര്‍ സരാഹാസ്‌ന, ഇറ്റലിയിലെ ആര്‍ച്ച് ബിസ്ഘപ് ഗ്വിസെപ്പെ പെട്രോച്ചി, ജപ്പാനിലെ ഒസാക്കയില്‍നിìള്ള ആര്‍ച്ച്ബിഷപ് തോമസ് അക്വിനാസ് മാന്‍യോ, മെക്‌സിക്കോയിലെ എമരിത്തുസ് ആര്‍ച്ച്ബിഷപ് സെര്‍ജിയോ ഒബെസോ റിവേര, ബൊളീവിയായിലെ എമരിത്തുസ് ബിഷപ് ടോരിബിയോ ടികോനാ പോര്‍കോ, ക്ലരീഷ്യന്‍ സഭാംഗമായ വൈദികന്‍ ഫാ. അക്വിലിനോ ബോകോസ് മെറിനോ, റോമിലെ വിശ്വാസതിരുസംഘത്തിന്റെ പ്രിഫെക്ട് ആര്‍ച്ചുബിഷപ് ലൂയിസ് ലഡാരിയ, റോമില വികാരിജനറാള്‍ ആര്‍ച്ചുബിഷപ് ആഞ്ചലോ ഡി ഡോണാറ്റിസ്, വത്തിക്കാന്‍ വിദേശകാര്യസമിതിയുടെ സെക്രട്ടറി ജിയോവാന്നി ആഞ്ചലോ ബച്ചിയോ, വത്തിക്കാന്‍ ജീവകാരുണ്യ സംഘടനയുടെ അല്‍മൊണര്‍ ആര്‍ച്ചുബിഷപ് കോണ്‍റാഡ് ക്രയേവ്‌സ്‌കി, എന്നിവരാണ് പുതിയ കര്‍ദ്ദിനാള്‍മാര്‍.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക