Image

രാജസ്ഥാനും മധ്യപ്രദേശും ബിജെപിക്ക്‌ നഷ്ടപ്പെടുമെന്ന്‌ എബിപി ന്യൂസ്‌ സര്‍വേ

Published on 26 May, 2018
 രാജസ്ഥാനും മധ്യപ്രദേശും ബിജെപിക്ക്‌ നഷ്ടപ്പെടുമെന്ന്‌ എബിപി ന്യൂസ്‌ സര്‍വേ
ദില്ലി: നടക്കാനിരിക്കുന്ന മധ്യപ്രദേശ്‌, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക്‌ വന്‍ തിരിച്ചടിയുണ്ടാകുമെന്ന്‌ എബിപി ന്യൂസ്‌ സിഎസ്‌ഡിഎസ്‌ സര്‍വേ ഫലം. എന്‍ഡിഎ സര്‍ക്കാറിന്റെ നാല്‌ വര്‍ഷം വിലയിരുത്തുന്ന സര്‍വേ വിശദമായ ഫലമാണ്‌ പുറത്തുവിട്ടത്‌.

ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌ നടന്നാല്‍ മധ്യപ്രദേശില്‍ 49 ശതമാനം വോട്ട്‌ കോണ്‍ഗ്രസ്‌ നേടും. ബിജെപിക്ക്‌ 34 ശതമാനം വോട്ട്‌ മാത്രമാകും ലഭിക്കുക. രാജസ്ഥാനില്‍ ഇപ്പോള്‍ വോട്ടെടുപ്പ്‌ നടന്നാല്‍ കോണ്‍ഗ്രസിന്‌ 44 ശതമാനം വോട്ട്‌ ലഭിക്കും, ബിജെപിക്ക്‌ 39ഉം.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാരിനോടുള്ള വെറുപ്പ്‌ വര്‍ദ്ധിക്കുകയാണ്‌. സര്‍ക്കാറിനേക്കുറിച്ചുള്ള മതിപ്പ്‌ പൊയ്‌ക്കൊണ്ടേയിരിക്കുന്നു. 2017 മെയ്‌ മാസം അസംതൃപ്‌തരുടെ ശതമാനം 27 ആയിരുന്നെങ്കില്‍ ഈ ജനുവരിയില്‍ 40 ശതമാനമായും ഇപ്പോള്‍ 47 ശതമാനമായും ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ സര്‍ക്കാറിനോട്‌ താത്‌പര്യം പോയവരാണ്‌ 20 ശതമാനവും.

മോദിയുടെ ജനപ്രീതിയിലും വലിയതോതില്‍ ഇടിവുണ്ടായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക