ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം ബോളിവുഡ് താരജോഡികളായ
ദീപിക പദുക്കോണും രണ്‍വീര്‍ സിങും ജീവിതത്തിലൊരുമിക്കാന്‍ പോകുന്നതായി
റിപ്പോര്‍ട്ട്. നവംബര്‍ 19ന് മുംബൈയില്‍ വച്ച് ഹിന്ദുമതാചാരപ്രകാരം
വിവാഹിതാകുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും
മാത്രമേ ചടങ്ങില്‍ ക്ഷണം ഉണ്ടായിരിക്കുകയുള്ളു.
അതേസമയം രണ്‍വീറിന്റെയും
കുടുംബത്തിന്റെയും ഒപ്പം ദീപിക ഷോപ്പിങ് നടത്തിയതും ആഭരണങ്ങള്‍ വാങ്ങാന്‍
ലണ്ടനിലെത്തിയതുമെല്ലാം വിവാഹത്തിന് മുന്നോടിയായാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
2013ല്‍ പുറത്തിറങ്ങിയ രാംലീലയില്‍ അഭിനയിച്ചതോടെയാണ് ദീപികയും രണ്‍വീറും
പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരക്കുന്നത്. പിന്നീട് ഇരുവരും പലപ്പോഴും
പൊതുവേദികളില്‍ ഒരുമിച്ച് എത്തിയിരുന്നു.
പ്രണയത്തിലാണെന്ന വാര്‍ത്ത
രണ്ടുപേരും നിരസിക്കാതിരുന്നത് ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല