ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റ് ഇന്ന് കലാശക്കൊട്ട്; ക്വാര്‍ട്ടറില്‍ 8 ടീമുകള്‍
Published on 27 May, 2018
ന്യു യോര്‍ക്ക്: 30 മത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി ബോള്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിനമായ ഇന്ന് (ഞായര്‍) എട്ട് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാറ്റുരക്കും. രാവിലെ 11-നു റോക്ക് ലാന്‍ഡ് കമ്യുണിറ്റി കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന മല്‍സരം വൈകുന്നേരത്തോടെഫൈനലിലേക്കു നീങ്ങും.
വിജയികള്‍ക്ക് കപ്പും സമ്മാനങ്ങളും നല്കി കലാശം കൊട്ടുന്നതോടെ വോളിമാമാങ്കത്തിനു കോടി ഇറങ്ങും. തുടര്‍ന്ന് വൈകിട്ട് ഡബിള്ട്രീഹോട്ടലിലെ ഓഡിറ്റോറിയത്തില്‍ വച്ച് ബാങ്ക്വറ്റും ഉണ്ടായിരിക്കും.
വലിയ ജനാവലി ഇന്നലെ പ്രേക്ഷകരായെത്തിയതില്സന്തോഷമുണ്ടെന്നു കണ്‍വീനര്‍ സാജന് തോമസ് പറഞ്ഞു. ഇന്ന്കുടുതല് ജനങ്ങളെ പ്രതീക്ഷിക്കുന്നു.
ഇന്നലെ കളിക്കളത്തിലിറങ്ങിയ 13 ടീമുകളില്‍ എട്ട് എണ്ണം ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഡാലസ് സ്ട്രൈക്കേഴ്സ്, റോക്ക് ലാന്‍ഡ് സോള്‍ഡിയേഴ്സ്, കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ്, ചിക്കാഗോ കൈരളി ലയണ്‍സ്, ഫില്ലി സ്റ്റാര്‍സ്, വാഷിംഗ്ടണ്‍ കിംഗ്സ്, ഡിറ്റ്രോയിറ്റ് ഈഗിള്‍സ്, ടാമ്പാ ടെഗേഴ്സ് എന്നിവര്‍.
റോക്ക് ലാന്‍ഡ് സോള്‍ഡിയേഴ്സ് ക്ലബ് ആതിഥേയത്വം വഹിക്കുമ്പോള്‍ തന്നെ ഇത്തവണ കപ്പ് നേടാമെന്ന മോഹവും പുലര്‍ത്തുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ചിക്കാഗോ കൈരളി ലയണ്‍സ് മികച്ച ഫോമില്‍ തന്നെ.
കളി കാണാന്‍ വരുന്നവര്‍ക്ക് ഇരുന്ന് കാണാനായി ബ്ലിച്ചേഴ്സ് ഒരുക്കിയിട്ടുണ്ട്. പ്രവേശനം എല്ലാവര്ക്കും സൗജന്യമായിരിക്കും. സ്വാദ് ഇന്ത്യന്‍ കുസിന്ഒരുക്കുന്ന ഭക്ഷണവുംസോള്ഡിയേഴ്സിന്റെ വക വക 60 ഇഞ്ച് എല്‍.ഇ.ഡി. ടിവിക്കു വേണ്ടിയുള്ള റാഫ്ഫിള് ടിക്കറ്റ് വില്‍പ്പനയും ടി ഷര്ട്ട്വില്പ്പനയും ഉണ്ട്.
റോക്ക്ലാന്‍ഡ് സോള്‍ജിയേഴ്സ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഈ വര്‍ഷം കളിക്കാനിറങ്ങുന്നത്. മൂന്ന് പ്രാവശ്യം ജേതാക്കളായ സോള്‍ജിയേഴ്സ് കരുത്തരായ പുതുതലമുറക്കാരുടെ എ ടീമും പരിചയസമ്പന്നരായ പടക്കുതിരകളുടെ ബി ടീമുമായി ഇക്കുറി പോരാടാനിറങ്ങുമ്പോള്‍ നാലാമതൊരു ചാമ്പ്യന്‍ഷിപ്പ് എന്നതാണ് ലക്ഷ്യമെന്ന് ടീം കോച്ചായ സിജോ ജോസഫ് പറയുന്നു.
ഫൈനല്‍ മത്സരങ്ങള്‍ കൊട്ടികലാശിക്കുമ്പോള് ആരായിരിക്കും 30-മത് ജിമ്മിജോര്‍ജ് മെമ്മോറിയല്‍ ട്രോഫിയില്‍ മുത്തമിടുന്നത് എന്നറിയാന്‍ കാത്തിരിക്കുകയാണ് വോളിബോള്‍ പ്രേമികള്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല