മെല്‍ബണ്‍: പദ്മശ്രീ എം.എ യൂസഫലി ചെയര്‍മാനായ ലോക കേരളസഭ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് സെക്യൂരിറ്റി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ലോക കേരളസഭ പ്രതിനിധിയും ഗ്രാന്‍മ സെക്രട്ടറിയുമായ വി.എസ് അമേഷ്‌കുമാറിനെ കേരള സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. ഗോകുലം ഗോപാലന്‍, പദ്മഭൂഷണ്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ഡോ. കെ. ഇളങ്കോവന്‍ ഐഎഎസ്, നോര്‍ക്ക സിഇഒ കെ. ഹരികൃഷ്ണന്‍ നന്പൂതിരി എന്നിവരടക്കം പതിമൂന്നംഗങ്ങളാണ് ഈ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലുള്ളത്.
സംസ്ഥാനത്തു ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങള്‍ നടത്തുവാന്‍ താല്‍പര്യമുള്ള എല്ലാ പ്രവാസികള്‍ക്കും ഒരു തടസവും കൂടാതെ ആവശ്യമായ പ്രോത്സാഹനവും സഹായവും നല്‍കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. കൂടാതെ വിവിധ മേഖലകളില്‍ പ്രശംസനീയമായ നേട്ടങ്ങള്‍ കൈവരിച്ച ലോകമെന്പാടുമുള്ള മലയാളികള്‍ക്ക് തങ്ങളുടെ വൈജ്ഞാനിക ശേഷിയും,അനുഭവ സമ്പത്തും പങ്കുവച്ചു കേരളത്തിന്റെ പുരോഗതിക്കായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുവാനുള്ള ഒരവസരം കൂടിയാണിത്.