Image

കെ.എച്ച്‌.എന്‍.എ ഡിട്രോയിറ്റ്‌ മേഖലയ്‌ക്ക്‌ പുതിയ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 24 March, 2012
കെ.എച്ച്‌.എന്‍.എ ഡിട്രോയിറ്റ്‌ മേഖലയ്‌ക്ക്‌ പുതിയ നേതൃത്വം
ഡിട്രോയിറ്റ്‌: കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ഡിട്രോയിറ്റ്‌ മേഖലാ പൊതുയോഗം 2012-13 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളായി രാധാകൃഷ്‌ണന്‍ (പ്രസിഡന്റ്‌), പ്രസന്നാ മോഹന്‍ (വൈസ്‌ പ്രസിഡന്റ്‌), സുരേന്ദ്രന്‍ നായര്‍ (സെക്രട്ടറി), അനില്‍ കേളോത്ത്‌ (ജോയിന്റ്‌ സെക്രട്ടറി), രമ്യാ അനില്‍കുമാര്‍ (ട്രഷറര്‍), ആനന്ദ്‌ ഗംഗാധരന്‍, ബൈജു പണിക്കര്‍, ഗിരീഷ്‌ നായര്‍, ബിനു പണിക്കര്‍, ഡോ. ഗീതാ നായര്‍, ഗിരീഷ്‌ ചന്ദ്രശേഖരന്‍, രാധാകൃഷ്‌ണന്‍ നായര്‍, രഘു അയ്യങ്കാര്‍, രാജേഷ്‌ നായര്‍, സുനില്‍ പൈങ്കോള്‍, രാജേഷ്‌ കുട്ടി, ഡോ. സതി നായര്‍, മനോജ്‌ കൃഷ്‌ണന്‍, ഡോ. മിനി സുനില്‍കുമാര്‍, സുദര്‍ശന കുറുപ്പ്‌, ശ്രീകുമാര്‍ കമ്പത്ത്‌ എന്നിവരെ തെരഞ്ഞെടുത്തു.

കൂടാതെ സനാതന ധര്‍മ്മ പ്രചാരണ തത്വചിന്താ വിഭാഗത്തിന്റെ ചെയര്‍മാനായി രാധാകൃഷ്‌ണന്‍ നായരേയും 2013 ജൂലൈ മാസത്തില്‍ ഫ്‌ളോറിഡയില്‍ നടക്കുന്ന ദൈ്വവാര്‍ഷിക സമ്മേളനത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കമ്മിറ്റിയുടെ ചെയര്‍മാനായി ബൈജു പണിക്കരേയും തെരഞ്ഞെടുത്തു. തുടര്‍ന്ന്‌ സാമൂഹ്യ വിവേചനങ്ങള്‍ക്കതീതമായി മനുഷ്യനന്മ ലക്ഷ്യമിടുന്ന സംഘടനയുടെ നയപരിപാടികളെ കുറിച്ച്‌ ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ വിവിധ പ്രതിനിധികള്‍ സംസാരിച്ചു. പ്രസിഡന്റ്‌ രാധാകൃഷ്‌ണന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ സുരേന്ദ്രന്‍ നായര്‍ സ്വാഗതവും അനില്‍ കോളോത്ത്‌ നന്ദിയും പറഞ്ഞു. സുരേന്ദ്രന്‍ നായര്‍ (ഡിട്രോയിറ്റ്‌) 248 837 9897 അറിയിച്ചതാണിത്‌.
കെ.എച്ച്‌.എന്‍.എ ഡിട്രോയിറ്റ്‌ മേഖലയ്‌ക്ക്‌ പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക