Image

മോഹന്‍ലാലിന്റെ വെല്ലുവിളി ഏറ്റെടുത്ത് ജൂനിയര്‍ എന്‍ടിആര്‍

Published on 01 June, 2018
മോഹന്‍ലാലിന്റെ വെല്ലുവിളി ഏറ്റെടുത്ത് ജൂനിയര്‍ എന്‍ടിആര്‍

ഡംബല്‍ കയ്യിലേന്തി ജിമ്മില്‍ നില്‍ക്കുന്ന മോഹന്‍ലാലിന്റെ പുതിയ ചിത്രം വൈറലായിരിക്കുകയാണ്. വണ്ണം കുറഞ്ഞ് ശരിക്കും മെലിഞ്ഞു എന്ന് വ്യക്തമാകുന്നതാണ് ചിത്രം. റത്തോഡ് തന്നെയാണ് മോഹന്‍ലാലിനെ ചലഞ്ച് ചെയ്തത്. 
മോഹന്‍ലാലും ഇതിനൊപ്പം തമിഴ് താരം സൂര്യയേയും പ്രഥ്വിരാജിനേയും എന്‍ടിആറിനേയും ചലഞ്ച് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് വെല്ലുവിളി ഏറ്റെടുത്ത് എന്‍ടിആര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മോഹന്‍ലാല്‍ സാറിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും ദിവസവും ചെയ്യുന്ന വീഡിയോയുടെ ഭാഗമാണെന്നും ജൂനിയര്‍ എന്‍ഡിആര്‍ ട്വിറ്റ് ചെയ്തു. ഇതിനൊപ്പം സഹോദരനും നടനുമായ നന്ദമുരി കല്യാണ്‍, മഹേഷ് ബാബു, സംവിധായകരായ എസ്എസ് രാജമൗലി, കൊരതാല ശിവ എന്നിവരെയും താരക് ചലഞ്ച് ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക