Image

ഫോമാ കണ്‍വന്‍ഷനു ന്യു യോര്‍ക്ക് തികച്ചും അനുയോജ്യമായ വേദി: ജെ. മാത്യുസ്

Published on 03 June, 2018
ഫോമാ കണ്‍വന്‍ഷനു ന്യു യോര്‍ക്ക് തികച്ചും അനുയോജ്യമായ വേദി: ജെ. മാത്യുസ്
ഫോമാ കണ്‍ വന്‍ഷന്‍ നടത്താന്‍ ന്യു യോര്‍ക്ക് എന്തു കൊണ്ടും അനുയോജ്യമാണെന്നു അവിഭക്ത ഫൊക്കാനപ്രസിഡന്റ് ജെ. മാത്യൂസ്. 1998-ല്‍ താന്‍ പ്രസിഡന്റായിരിക്കെ ന്യു യോര്‍ക്കിലെ റോച്ചസ്റ്ററില്‍ കണ്വന്‍ഷന്‍ നടത്തിയ ശേഷം സ്റ്റേറ്റില്‍ പിന്നീട് കണ്‍ വന്‍ഷന്‍ നടന്നിട്ടില്ലെന്ന് അദ്ധേഹം ചുണ്ടിക്കാട്ടി

കണ്‍ വന്‍ഷനു അനുകൂലമായ പല ഘടകങ്ങള്‍ ന്യു യോര്‍ക്കിലുണ്ട്. ജന പിന്തുണയുള്ള സംഘടനകള്‍, കണ്‍വന്‍ഷന്‍ നടത്താന്‍ ആദ്യം കണ്ടെത്തുന്നത് ന്യൂയോര്‍ക്കാണ്.

കാരണങ്ങള്‍ വ്യക്തമാണ്. ലോക തലസ്ഥാനമെന്നു ന്യു യോര്‍ക്കിനെ വിശേഷിപ്പിക്കാം. ആഗോളതലത്തില്‍, ലോക സാമ്പത്തിക സിരാകേന്ദ്രം
അതിനു പുറമെ സവിശേഷതകള്‍ നിറഞ്ഞ ആകര്‍ഷണീയമായ ടൂറിസ്റ്റ് സെന്റര്‍- വെക്കേഷന് ഏറ്റവും പറ്റിയതും.

ന്യു യോര്‍ക്ക് വലിയ ചെലവുള്ള സ്ഥലമാണെന്നു പറയുന്നത് മുഴുവന്‍ ശരിയല്ല. ഏറ്റവും കുറഞ്ഞ ചെലവിലും ജീവിക്കാന്‍ കഴിയുന്ന വലിയ നഗരമാണിത്. അതോടൊപ്പം വലിയ ഹോട്ടലുകളും, ഫാസ്റ്റ് ഫുഡ്, മോട്ടല്‍ എന്നിവയും ധാരാളം.

എടുത്തു പറയത്തക്ക മറ്റൊന്നു യാത്രാ സൗകര്യമാണ്. എല്ലാ രാജ്യങ്ങളില്‍ നിന്നും വിമാന മാര്‍ഗ്ഗം വന്നെത്താനുള്ള സാധ്യത. അമേരിക്കയിലെ എല്ലാ നഗരങ്ങളില്‍ നിന്നും ന്യൂയോര്‍ക്കിലെത്തുന്ന ലോക്കല്‍ ഫ്‌ളൈറ്റ്‌സ്.

സിറ്റിയിലേക്ക് ഡ്രൈവ് ചെയ്ത്വന്നെത്താന്‍ കഴിയുന്നന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, കണക്ടിക്കട്ട്, വാഷിംഗ്ടണ്‍ ഡി.സി, മേരിലാന്‍ഡ് തുടങ്ങിയ നോര്‍ത്ത് ഈസ്റ്റേണ്‍ മേഖലയാണ് സംഘടനയുടെ ഏറ്റവും വലിയ ശക്തികേന്ദ്രം.

ന്യൂയോര്‍ക്കിലാണ് 2020 ഫോമാ കണ്‍വന്‍ഷന്‍ നടക്കുന്നതെങ്കില്‍ രണ്ടര ലക്ഷം ഡോളറിന്റെ സ്‌പോണ്‍സര്‍ വാഗ്ദാനം ഇതിനകം ഉറപ്പായി കഴിഞ്ഞു.

ആതിഥേയത്വം വഹിക്കാന്‍ ശക്തിയും ആള്‍ബലവും, സന്നദ്ധതയുമുള്ള ഫോമ അംഗ സംഘടനകള്‍ ഇവിടെ ധാരാളമുണ്ട്.

ആരംഭം മുതല്‍ ഫോമയ്ക്കുവേണ്ടി സമയവും സമ്പത്തും ചെലവഴിച്ച് മുന്‍നിരയില്‍ നിന്നിട്ടുള്ള ത്യാഗമതികളായ നേതാക്കള്‍, പരിചയസമ്പന്നര്‍, സംഘാടകര്‍ എല്ലാം ഈ മേഖലയിലുണ്ടെന്നത് എല്ലാവര്‍ക്കും അറിയാം

1998-ല്‍ നടന്ന റോച്ചസ്റ്റര്‍ കണ്‍വന്‍ഷന്‍ ജനകീയ പങ്കാളിത്തത്തില്‍ ഏറ്റവും വലുതായി ഇന്നും നിലനില്‍ക്കുന്നു. അതിന്റെ മുഖ്യകാരണം കണ്‍വന്‍ഷന്‍ സ്ഥലം ന്യൂയോര്‍ക്ക് ആയതു കൊണ്ടാണ്.

2020-ല്‍ ന്യൂയോര്‍ക്കില്‍ ഫോമ കണ്‍വന്‍ഷന്‍ നടന്നാല്‍ അത് ചരിത്രം സൃഷ്ടിക്കും. കാരണം: നേതൃത്വം കൊടുക്കുന്നവര്‍ ഫോമ എന്താണെന്ന് അറിയുന്നവരും ആദ്യം മുതല്‍ അതിനെ വളര്‍ത്തിയവരുമാണ്. 
Join WhatsApp News
ജോയി കോരുത് 2018-06-03 20:12:58
രണ്ടരലക്ഷം കിട്ടുമെങ്കിൽ കൺവൻഷൻ രജിസ്‌ട്രേഷൻ ഫ്രീ ആയിരിക്കുമല്ലോ ....സന്തോഷം...സലിം ജയിക്കട്ടെ...
free sapadu Raman 2018-06-03 21:22:52
അപ്പൊ  പിന്നെ  രേങിസ്ട്രറേൻ ഫ്രീ  ആക്കാം . വരുന്നവർക്ക് ഫ്രീ  ശാപ്പാട്  തരാം  ഫ്രീ ഹോട്ടൽ  താമസം തരാം .  കൺവെൻഷൻ  കഴിയുമ്പോൾ  മടക്ക  യാത്രയിൽ  കുറച്ചു  പോക്കറ്റ് മണിയും  തരണം .  നിങ്ങടെയൊക്കെ  പൊങ്കച്ചം  കാണാൻ  ഞങ്ങൾ  വരണ്ടയോ . അതിനു  മുടക്കണം . ചുമ്മാ നാട്ടിലെ  പൊളിറ്റിക്കൽ  ജാഥക്ക്  പൊയ്യാൽ  മതി . മടി  നിറയേ  കാശു കിട്ടും . ഞങ്ങളുടെ  ടൈം  ഈസ്  മണി . അതായത്  കൺവെൻഷന്  വരാൻ  കാശു  ഇങ്ങോട്  തരണം . പിന്നെ  നാട്ടിൽ  നിന്നു  വരുന്ന  സെലിബ്രിറ്റി  കളുടെ  ബോറിങ്  ഷോയും  മോട്ടീവാറ്റിങ്  സ്‌പീച്ചും  ഒക്കെ  കേക്കാൻ  ആളു  വേണ്ടയോ . പിന്നെ മണിക്കൂർ  കണക്കാക്കി  കൂലിയും തരൂ . അപ്പൊ  എല്ലാം ശരിയാക്കാം 
ജോണി പുതിയറ 2018-06-03 23:06:03
വി ടി ബലറാം പറഞ്ഞത് തന്നെ പറയാൻ തോന്നിപ്പോകുന്നു...
ഇത്രയും പ്രവർത്തനം മതി സാറേ...
ന്യുയോർക്കൻ 2018-06-03 23:30:45
ന്യുയോർക്കിന്റെ പഴയ പ്രതാപം തിരിച്ചെടുക്കണമെങ്കിൽ ട്രംപിനെ അധികാരത്തിൽ നിന്ന് ഇറക്കി വിടണം . എൺപത്തി രണ്ടു ബില്ല്യണേഴ്‌സ് ന്യുയോർക്കിൽ ഉണ്ട് . ഏറ്റവും കൂടുതൽ പണം ഉള്ളത് ബ്ലൂബെർഗ് .  അൻപത് ബില്ലിയൺ . ഒരു തട്ടിപ്പ് വെട്ടിപ്പ് ബില്യണയർ അവിടെയുള്ളതിന്റെ പേര് പറയുന്നില്ല .  അയാളുടെ മൂടു താങ്ങികളായ  നക്കാപ്പിച്ച പണക്കാരായ കുറെ കൂതറ മലയാളികളും. യേശുവിനെ ക്രൂശിച്ച് ബർണാബാസിനെ രാജാവാക്കാൻ അലറി വിളിച്ച കുറെ യേശുവിന്റെ അനുയായികൾ എന്ന് വിളിച്ചു പറയുന്നവരും കൂടാതെ ഏറ്റവും വലിയ തട്ടിപ്പ് സംഘമായ എബ്രഹാം , ഐസക്ക്, ജേക്കബിന്റെ ദൈവത്തെ കടം എടുത്ത് ക്രിസ്ത്യാനിറ്റി പ്രസംഗിക്കുന്ന വിദ്യാഭ്യാസ മന്ത്രിമാരും ഉള്ള നാട് നന്നാകാൻ സമയമെടുക്കും .  ആ നാട് നശിക്കാതെ കിടക്കുന്നതിന്റെ കാരണം വഞ്ചനയും ട്രംപിനെപ്പോലെ നാക്കെടുത്താൽ കള്ളം പറയാത്തെ കുറെ സത്യന്വേഷികളും ഉള്ളതുകൊണ്ടാണ്  അതുകൊണ്ട് ട്രംപ് പോയിട്ടുമതി ഇനി അവിടെ ഒരു സമ്മേളനം . ചാണകം കൊണ്ടൊരു അടിച്ചു തളി വളരെ അത്യാവശ്യമാണ് .  

ഫോമൻ 2018-06-04 08:59:53
ന്യൂയോർക്കിൽ നിന്നുള്ള പ്രസിഡൻറ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ കാണിക്കുന്ന രാഷ്ട്രീയം
ശശിയുടച്ചൻ 2018-06-04 12:04:40
ഫോമയിൽ ഏകാധിപത്യം വളർത്താനുള്ള തന്ത്രം. ഇനി വിശ്രമിക്കൂ സാർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക