Image

പ്രതിരോധമന്ത്രാലയവും സൈനിക മേധാവിയും തമ്മില്‍ വീണ്ടും അഭിപ്രായഭിന്നത

Published on 25 March, 2012
പ്രതിരോധമന്ത്രാലയവും സൈനിക മേധാവിയും തമ്മില്‍ വീണ്ടും അഭിപ്രായഭിന്നത
ന്യൂഡല്‍ഹി: കോടതി കയറിയ പ്രായവിവാദത്തിന് ശേഷം പ്രതിരോധമന്ത്രാലയവും സൈനിക മേധാവിയും തമ്മില്‍ വീണ്ടും അഭിപ്രായ ഭിന്നത. മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലായ ലഫ്. ജനറല്‍ എ.കെ. ചൗധരിയെ അസം റൈഫിള്‍സിന്റെ ഡയറക്ടര്‍ ജനറല്‍ ആക്കണമെന്ന സൈനിക മേധാവിയുടെ ശിപാര്‍ശയിന്‍മേലാണ് വീണ്ടും അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നിരിക്കുന്നത്. 

അസം റൈഫിള്‍സിന്റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനാണ് സൈനികമേധാവി ഇത് സംബന്ധിച്ച ശിപാര്‍ശ നല്‍കിയത്. എന്നാല്‍ പ്രതിരോധ സെക്രട്ടറിയുടേയോ മന്ത്രാലയവുമായി ബന്ധപ്പെട്ടവരുടേയോ അംഗീകാരം ഇതിനുണ്ടായിരുന്നില്ല. ഇക്കാര്യം ആഭ്യന്തരമന്ത്രാലയം സൈനിക മേധാവിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിട്ടുണ്ട്. 

അസം റൈഫിള്‍സിന്റെ ചുമതലക്കാരനാകാന്‍ യോഗ്യതയുള്ള ഉദ്യോഗസ്ഥരുടെ പുതിയ പട്ടിക നല്‍കാന്‍ പ്രതിരോധമന്ത്രാലയം സൈന്യത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക