Image

നീനുവിന്റെ മാതാവ് രഹന മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയില്‍,കെവിന്റെ വീട്ടില്‍ പോയതും അവരുമായി വാക്ക് തര്‍ക്കം ഉണ്ടായതായും അപേക്ഷയില്‍ ...

Published on 05 June, 2018
നീനുവിന്റെ മാതാവ് രഹന മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയില്‍,കെവിന്റെ വീട്ടില്‍ പോയതും അവരുമായി വാക്ക് തര്‍ക്കം ഉണ്ടായതായും അപേക്ഷയില്‍ ...
കെവിന്റെ മരണവുമായി ബന്ധപ്പെട്ട് നീനുവിന്റെ മാതാവ് രഹന ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. ഇരുവരുടേയും വിവാഹം അറിഞ്ഞ് കെവിന്റെ വീട്ടില്‍ പോവുകയും അവരുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തതായി അപേക്ഷയില്‍ പറയുന്നു. പിന്നീട് കെവിന്‍ മരിച്ച വിവരമാണ് അറിയുന്നത്. ഇതില്‍ കൂടുതല്‍ തനിക്കറിയില്ലെന്നും രഹന ബോധിപ്പിക്കുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് തന്റെ ഭര്‍ത്താവിനേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്നേയും കേസില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത ഉണ്ടെന്ന് മാധ്യമങ്ങള്‍ വഴി അറിഞ്ഞ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും അപേക്ഷയില്‍ പറയുന്നു. തന്റെ അറസ്റ്റ് അനാവശ്യമാണ്. കേസില്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണമെന്നും രഹന ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക