Image

കുത്തിപ്പൊക്കലിന്റെ അതിഭീകരമായ അവസ്ഥാന്തരങ്ങളിലൂടെ പിഷാരടി

Published on 06 June, 2018
കുത്തിപ്പൊക്കലിന്റെ അതിഭീകരമായ അവസ്ഥാന്തരങ്ങളിലൂടെ പിഷാരടി

കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കില്‍ കുത്തിപ്പൊക്കല്‍ ബഹളമാണ്. താരങ്ങള്‍ക്കു മാത്രമല്ല സാധാരണക്കാര്‍ക്കും ഒരു രക്ഷയും ഇല്ലാത്ത അവസ്ഥയാണ്. ഫേസ്ബുക്കിലെ പഴയകാല ചിത്രങ്ങള്‍ കമന്റ് ചെയ്തും ലൈയ്ക്ക് ചെയ്തും വീണ്ടും ന്യൂസ്ഫീഡില്‍ എത്തിക്കുന്നതാണു കുത്തിപ്പൊക്കല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. മലയാളത്തി പൃഥ്വിരാജിന്റെ ചിത്രങ്ങളായിരുന്നു കുത്തിപ്പൊക്കലിന് ആദ്യം ഇരയായത്. പിന്നെ അജു വര്‍ഗിസ്, കുഞ്ചാക്കോ ബോബാന്‍, ആസിഫ് അലി തുടങ്ങിയവരിലേയ്ക്കും ഇതു വ്യാപിച്ചു. ഇപ്പോഴിത രമേഷ് പിഷാരാടിയുടെ പഴയാകാല ചിത്രങ്ങള്‍ സോഷില്‍ മീഡിയയില്‍ തരംഗമാകുന്നു. എല്ലാവരും മറ്റുള്ളവരുവടെ ചിത്രം കുത്തി പൊക്കുമ്പോള്‍ പിഷാരാടി സ്വന്തം ചിത്രം തന്നെ കുത്തിപ്പൊക്കി സുഹൃത്തുക്കള്‍ക്കു പണി കൊടുത്തിരിക്കുകയാണ്.


പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ 
എനിക്ക് പിന്നെ ഇപ്പഴും ഇതൊക്കെത്തന്നെയാണ് പണി...കൂടെയുള്ളവരുടെ കാര്യം ഓര്‍ക്കുമ്പോഴാ ഇതില്‍ ഒരുത്തന്‍ ഇപ്പോള്‍ അഡ്വക്കേറ്റും(സുജിത് സോമശേഖരന്‍) മറ്റവന്‍ വലിയ ഷെഫും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക