Image

സഹപ്രവര്‍ത്തകയെ വീട്ടില്‍ കൊണ്ടുവിട്ട യുവാവിന്‌ സദാചാര സംഘത്തിന്റെ മര്‍ദനം

Published on 07 June, 2018
സഹപ്രവര്‍ത്തകയെ വീട്ടില്‍ കൊണ്ടുവിട്ട യുവാവിന്‌ സദാചാര സംഘത്തിന്റെ മര്‍ദനം

കാസര്‍കോട്‌: സഹപ്രവര്‍ത്തകയെ ബൈക്കില്‍ വീട്ടില്‍ കൊണ്ടുവിട്ട യുവാവിനെ കാറിലെത്തിയ സദാചാര പോലീസ്‌ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. പടന്നക്കാട്‌ ഒഴിഞ്ഞവളപ്പിലെ ബാലന്റെ മകന്‍ രജീഷിനാണ്‌(31) മര്‍ദനമേറ്റത്‌.
കാഞ്ഞങ്ങാട്‌ മാവുങ്കാല്‍ സഞ്‌ജീവനി ആശുപത്രി ജീവനക്കാരനായ രജീഷ്‌ സഹപ്രവര്‍ത്തയെ ബൈക്കില്‍ തൈക്കടപ്പുറത്തെ വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. ഇിതിനു പിന്നാലെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയും മര്‍ദിച്ച ശേഷംവഴിയിലുപേക്ഷിക്കുകയായിരുന്നുവെന്നുമാണ്‌ പരാതി. സംഭവത്തില്‍ നീലേശ്വരം പോലീസ്‌ കേസെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക