Image

ഫാ. ജോര്‍ജ് പനക്കല്‍ വി.സി നയിക്കുന്ന ധ്യാനം ഡാലസില്‍

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 26 March, 2012
ഫാ. ജോര്‍ജ് പനക്കല്‍ വി.സി  നയിക്കുന്ന ധ്യാനം ഡാലസില്‍
ഡാലസ്: പ്രസിദ്ധ വചന പ്രഘോഷകനും മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ. ഫാ. ജോര്‍ജ് പനക്കല്‍ വി. സി നയിക്കുന്ന ആത്മവിശുദ്ധീകരണധ്യാനം മാര്‍ച്ച് 30 , 31 , ഏപ്രില്‍ 1 (വെള്ളി, ശനി, ഞായര്‍ ) ദിവസങ്ങളിലായി ഡാലസിലെ ഫാര്‍മേഴ്‌സ് ബ്രാഞ്ചിലുള്ള ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ നടക്കുന്നു. ധ്യാനത്തിന്റെ ആത്മാനുഭവത്തില്‍ പങ്കുചേരുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. ജോസഫ് ശൗര്യമാക്കല്‍ അറിയിച്ചു.

ശനി, ഞായര്‍ ദിവസങ്ങളില്‍ ബ്രദര്‍ മാത്തച്ചന്‍ കുട്ടികള്‍ക്കായി നയിക്കുന്ന പ്രത്യേക ധ്യാനവും ക്ലാസുകളും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക് : റവ. ഫാ. ജോസഫ് ശൗര്യമാക്കല്‍ (972) 302 5652

സ്ഥലം:

Christ the King Knanaya Catholic Church

13565 Webb Chapel Road, Farmers Branch, Texas 75234



സമയം:
മാര്‍ച്ച് 30 (വെള്ളി ): 6pm to 9 pm
മാര്‍ച്ച് 31 (ശനി ) : 9am to 6 pm
ഏപ്രില്‍1 (ഓശാന ഞായര്‍ ): 9.30 am to 5.30 pm

ഫാ. ജോര്‍ജ് പനക്കല്‍ വി.സി  നയിക്കുന്ന ധ്യാനം ഡാലസില്‍
ഫാ. ജോര്‍ജ് പനക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക