Image

ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഫിലിപ്പ് ചെറിയാനു പിന്തുണ: ഫ്രെഡ് കൊച്ചിന്‍

Published on 08 June, 2018
ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഫിലിപ്പ് ചെറിയാനു പിന്തുണ: ഫ്രെഡ് കൊച്ചിന്‍
ഫൊക്കാനയുടെ കാലങ്ങളിലും ഫോമയുടെ ആരംഭ കാലങ്ങളിലും നിസ്വാര്‍ത്ഥ സേവനം നടത്തുന്നവ്യക്തിയാണ് എന്റെ സുഹൃത്ത് കൂടിയായ സാം എന്ന് വിളിക്കുന്ന ഫിലിപ്പ് ചെറിയാന്‍. ഞാന്‍ നടത്തിയിട്ടുള്ള എല്ലാ പരിപാടികളിലും അദ്ദേഹംപങ്കെടുക്കുകയും ആ പരിപാടിയുടെ ദ്രുശ്യങ്ങള്‍, ആ മികച്ച ഫോട്ടോഗ്രാഫര്‍ തന്റെ ക്യാമറയില്‍ ഒപ്പിയെടുക്കുകയും പതിവായിരുന്നു.

അദ്ദേഹത്തിന്റെ സഹോദരന്‍ റോയ് ചെങ്ങന്നൂരും ഞാനും ഒരുമിച്ചു റീജിയണല്‍ വൈസ് പ്രസിഡന്റുമാരായി മേട്രൊ റീജിയനിലും എമ്പയര്‍ റീജിയനിലും പ്രവര്‍ത്തിച്ച കാലത്തു ഞങ്ങളുടെ എല്ലാ പരിപാടികളിലും സാം പങ്കെടുത്തു. സംഘടനകളുടെ എല്ലാ പ്രവര്‍ത്തികളിലും അദേഹത്തിന്റേതായ ശൈലിയില്‍ വീക്ഷണം നടത്തുന്നുമുണ്ടായിരുന്നു. ആ വീക്ഷണത്തിലൂടെ ആ സംഘടന എങ്ങനെ കൊണ്ടുപോകണമെന്ന് വ്യക്തമായ ധാരണകള്‍ അദ്ധേഹംരൂപപ്പെടുത്തി.

ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതിലുള്ള കാരണമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്.മറ്റൊന്നും അല്ല, ഈ മത്സരത്തില്‍ വൈസ് പ്രസിഡന്റായി ഒരു സ്ഥാനാര്‍ഥി വന്നിരുന്നു. ആ സ്ഥാനാര്‍ഥി ആയിരുന്നു എന്റെ അഭിപ്രായത്തില്‍ വൈസ് പ്രസിഡന്റ് ആകാന്‍ യോഗ്യനായ ഒരേയൊരാള്‍. അദ്ദേഹം പിന്മാറാനുള്ള കാരണം വ്യക്തമല്ല. ഈ അവസരത്തില്‍ ഫിലിപ്പ് എന്നെ വിളിക്കുകയും, മത്സരിക്കാനുള്ള തീരുമാനം അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന് വ്യക്തിപരമായി എന്റെപിന്തുണഅറിയിക്കുകയും ചെയ്തു.

ന്യു യോര്‍ക്ക് ഇന്ത്യ ഡേ പരേഡില്‍ ഞാനും റോയിയും ചേര്‍ന്ന്ഫോമാ പ്രവര്‍ത്തകരെ അണിനിരത്തിയപ്പോള്‍ നൂറു ശതമാനം പിന്തുണച്ചു ചുക്കാന്‍ പിടിച്ച വ്യക്തിയാണ് ഫിലിപ്പ് ചെറിയാന്‍. ആ പരേഡ് ഫോമയുടെ ചരിത്രത്തില്‍ സ്വര്‍ണ ലിപികളില്‍ എഴുതപ്പെട്ടു.

ഏതു കാര്യത്തിലും സുഹൃത്തുക്കള്‍ എല്ലാം എന്നും അദ്ദേഹത്തോടോപ്പും ഉണ്ടാകും എന്ന വിശ്വാസം അദ്ദേഹത്തിനുണ്ട്. അതാണ് അദ്ദേഹത്തിന്റെ പിന്‍ബലം.

മികച്ച സംഭാഷണ ശൈലിയും ഏതു കാര്യത്തെപ്പറ്റിയും സംസാരിക്കാനുള്ള കഴിവും,വിദ്യാസമ്പന്നതയുടെ കുലീനതയും സാമിന്റെ പ്രത്യേകതയാണ്.ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമാണ് ഫിലിപ്പിനെ എല്ലാവരുടെയും പ്രിയങ്കരനാക്കുന്നത്.

വ്യക്തി ബന്ധങ്ങള്‍ക്കു പോറല്‍ ഏല്പിക്കരുതെന്നുള്ള നയം അദ്ദേഹം വ്യക്തമാക്കിയിരിക്കയാണ്. സമുദായത്തിനും മതത്തിനും ഗ്രുപ്പിനും പാനലിനും അതീതമായി സ്വന്തം വ്യക്തി പ്രഭാവത്തില്‍ ഫോമയുടെ അടുത്ത വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. ഫോമയിലുള്ള സുഹൃത്തുക്കളുടെ പിന്‍ബലം കൊണ്ട് അദ്ദേഹത്തിന്റെ വിജയം സുനിശ്ചിതമാണ്. വിജയിച്ചു വരുന്ന ആര്‍ക്കൊപ്പവും ഫോമയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന്അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കും.

ഹഡ്‌സണ്‍വാലി അസോസിയേഷന്‍ മെമ്പറും മാര്‍ക്ക്,റോമാ എന്നീ സംഘടനകളുടെ ഫൗണ്ടര്‍ മെമ്പറുമായ സാംഇപ്പോള്‍ റോമയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍.

ഇന്നും എന്നും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

ഫ്രെഡ് കൊച്ചിന്‍
ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഫിലിപ്പ് ചെറിയാനു പിന്തുണ: ഫ്രെഡ് കൊച്ചിന്‍
Philip Cherian
Join WhatsApp News
ജോണി പുതിയറ 2018-06-08 19:56:43
കലാകാരന്മാർക്കേ വലിയ മനസുള്ളു...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക