ചെന്നിത്തല മാപ്പ് പറഞ്ഞു, ഉമ്മന്‍ചാണ്ടി ഫോണില്‍ പോലും വിളിച്ചില്ല: പി.ജെ.കുര്യന്
Published on 09 June, 2018
രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന് എം.പി. ഉമ്മന്‍ ചാണ്ടി പേഴ്സണല്‍ അജണ്ട നടപ്പാക്കുന്നുവെന്ന് കുര്യന് ആരോപിച്ചു.രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തു നിന്നുപോലും നീക്കാന്‍ ശ്രമിച്ചു. അതിനായി യുവ നേതാക്കളെ കൂട്ടുപിടിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പു പറഞ്ഞു. എന്നാല്‍, ഉമ്മന്‍ചാണ്ടി ഫോണില്‍ പോലും വിളിച്ച് സംസാരിച്ചില്ലെന്നും കുര്യന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2005ല്‍ സീറ്റ് നല്കാന് ഇടപ്പെട്ടെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണെന്നും കുര്യന് പറഞ്ഞു. ഉമ്മന്‍ചാണ്ടി കാര്യങ്ങള്‍ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അതേസമയം രാജ്യസഭാ സീറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ മുഖ്യ പങ്ക് ചെന്നിത്തലയ്ക്കല്ലെന്ന് കുര്യന് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല