Image

കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ബസ് കുളത്തിലേക്ക് മറിഞ്ഞു

Published on 11 June, 2018
കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ബസ് കുളത്തിലേക്ക് മറിഞ്ഞു
കൊച്ചി മരടിന് സമീപം സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ബസ് കുളത്തിലേക്ക് മറിഞ്ഞു. കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് ബസ് മറിഞ്ഞത്. കിഡ്‌സ് വേള്‍ഡ് എന്ന ഡേ കെയര്‍ സെന്ററിലെ കുട്ടികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
രണ്ടു കുട്ടികളും ബസില്‍ ഡ്രൈവറും ആയയുമാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ നില ഗുരുതരമാണെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക