Image

മദയാനകളുടെ മയക്കുവെടികള്‍ (ഡോ.മാത്യു ജോയിസ് , ഒഹായോ)

Published on 12 June, 2018
മദയാനകളുടെ മയക്കുവെടികള്‍ (ഡോ.മാത്യു ജോയിസ് , ഒഹായോ)
സിംഗപ്പൂരിലെ സെന്റൊസ ഐലന്റിലുള്ള ആഡംബരപൂര്‍ണ്ണമായ കാപെല്ലാ ഹോട്ടലില്‍ ചരിത്രപരമായ ഒരു സമാധാനക്കരാര്‍ രണ്ടു ഭയാനകശക്തികള്‍ ഒപ്പിടുമ്പോള്‍ ലോകമെമ്പാടുമുള്ള വെള്ളപ്രാവുകള്‍ ഒന്നിച്ചു പറന്നുയര്‍ന്ന പ്രതീതിയാണ് മനസ്സിലുദിച്ചത് . അധികാരത്തില്‍ ഇരിക്കുമ്പോള്‍ ആദ്യമായി നേരിട്ടുകാണാന്‍ അവസരം കിട്ടിയപ്പോള്‍ അമേരിക്കന്‍ പ്രസിഡണ്ട് ട്രമ്പും , നോര്‍ത്ത് കൊറിയന്‍ ഭരണാധികാരി കിം ജോന്ഗ് ഉന്നും പഴയതെല്ലാം മറന്നുകൊണ്ട് പുതിയ വ്യക്തിത്വം ലോകത്തിന് മുമ്പില്‍ കാഴ്ചവെച്ച ദിവസ്സം. ജോര്‍ജ് ബുഷും , ബില്‍ ക്ലിന്റനും , ഒബാമയും .കാട്ടാന്‍ മടിച്ച ധൈര്യം ട്രമ്പ് ഒറ്റയടിക്ക് മുതലാക്കിയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡണ്ട് ട്രമ്പ് ശരിക്കും മഹാനായ നിമിഷങ്ങള്‍.

മാസങ്ങളായി പത്രങ്ങളും ചാനലുകളും അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെയും , നോര്‍ത്ത് കൊറിയന്‍ ഭരണത്തലവന്‍ കിം ജോന്ഗ് ഉന്നിനെയും ഭ്രാന്തന്മാരായി വിശേഷിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും , വരാന്‍ പോകുന്ന ആണവയുദ്ധത്തെപ്പറ്റിയുള്ള ??????????ഭീതിയില്‍ ലോകം വീര്‍പ്പടക്കി മൌനം പാലിച്ചിരിക്കയായിരുന്നുവെന്നതാണ് വാസ്തവം. ചരിത്രത്തിലെത്തിനോക്കിയാല്‍ ഇന്നും ഇന്നലെയും തുടങ്ങിയ സൌന്ദര്യപ്പിണക്കമല്ല അമേരിക്കയെന്ന വമ്പന്റെയും കൊച്ചുരാജ്യമായ വടക്കന്‍ കൊറിയയുടെയും പിന്നിലുള്ളതെന്ന് മനസ്സിലാകും. 1950 ല്‍ ഇരുകൊറിയകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ സൌത്ത് കൊറിയയെ സഹായിക്കാന്‍ അമേരിക്ക തയ്യാറായത് , നോര്‍ത്ത് കൊറിയയുടെ പിന്നില്‍ ചൈനയും റഷ്യയും അണി നിരന്നതിനാല്‍ ആയിരുന്നു. 1953 ല്‍ വെടിനിറുത്തല്‍ കരാര്‍ ആയെങ്കിലും ഇന്നുവരെ അവര്‍ ശത്രുക്കളായി തുടരുകയായിരുന്നു. 1990 ല്‍ നോര്‍ത്ത് കൊറിയ ആദ്യ മദ്ധ്യദൂര മിസ്സൈല്‍ പരീക്ഷിച്ചപ്പോഴേ, അമേരിക്കന്‍ പ്രസിഡണ്ട് ആയിരുന്ന ജോര്‍ജ് ബുഷ് , അന്നത്തെ നോര്‍ത്ത് കൊറിയന്‍ ഏകാധിപതി കിമില്‍ സുങ്ങിനോട് ആണവപരീക്ഷനങ്ങളില്‍നിന്നും പിന്മാറാന്‍ മുന്നറിയിപ്പ് കൊടുത്തതാണ്. കരാറുകള്‍ നാമമാത്രമായി നിലനിര്‍ത്തിക്കൊണ്ട് ഇക്കാലമത്രയും രഹസ്യമായി നോര്‍ത്ത് കൊറിയ , ആറ്റംബോംബ് നിര്‍മ്മാണത്തിന് യൂറേനിയം ശേഖരം വിപുലീകരിച്ചുകൊണ്ടിരിക്കയായിരുന്നു. 27 വയസ്സുകാരന്‍ കിം ജോന്ഗ് ഉന്‍, 2011ല്‍ അധികാരമേറ്റതുമുതല്‍ ആരെയും വക വെയ്ക്കാതെ ആണവപരീക്ഷണങ്ങളുമായി മുന്നോട്ടു പോകുന്നത് ലോകത്തില്‍ ഭീതി പടര്‍ത്തുന്ന സംഭവപരമ്പരകള്‍ ആയിരുന്നു. ഒബാമയുടെ കാലത്ത് അതൊന്നും മൈന്‍ഡ് ചെയ്‌തെന്നും തോന്നുന്നില്ല.

ജപ്പാനില്‍ അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തില്‍ പൊട്ടിച്ചതിന്റെ പത്തിരട്ടി ശക്തിയുള്ള ഹൈഡ്രജന്‍ ബോംമ്പ് 2017 സെപ്തംബറില്‍ കിം
പൊട്ടിക്കുകയും? അമേരിക്കയില്‍ വരെ ചെന്നെത്താന്‍ കഴിവുള്ള ആണവ മിസ്സൈലൂകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്ന് ഭീഷണി മുഴക്കുകയും ചെയ്തപ്പോള്‍ ട്രംപിന് ശരിക്കും തലവേദനയായി. പിന്നീട് ?എന്തൊക്കെ ആയിരുന്നു നാം അടുത്തകാലംവരെ കേട്ട അവരുടെ സംഭാഷണ ശകലങ്ങള്‍ :
2017 ജൂലൈയില്‍ അമേരിക്കന്‍ അധീനതയില്‍ ഉള്ള ദ്വീപിലേക്ക് എത്താന്‍ കഴിവുള്ള ഒരു മിസ്സൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചതോടെയാണ് വന്‍ ശക്തിയായ അമേരിക്കയുടെ കണ്ണിലെ കരടായി കിം മാറിയത്.
'ലിറ്റില്‍ റോക്കറ്റ് മാന്‍ ' എന്ന് വിളിച്ചുകൊണ്ടായിരുന്നു ട്രമ്പ് , കിമ്മിനെ പരിഹസിച്ചത്.

കിം അന്ന് നടത്തിയ അസഭ്യവര്‍ഷം ട്രംപിനെയും ചൊടിപ്പിച്ചു.

' താന്‍ നടത്തുന്നത് തീക്കളിയാണ് , ഓര്‍ത്തു കൊള്ളൂ' എന്നായിരുന്നു ട്രംപിന്റെ മറുപടി.

'വയസ്സന് സ്ഥിരബുദ്ധി നഷ്ടപ്പെട്ടിരിക്കയാണ് ' കിമ്മിന്റെ ചോടിപ്പിക്കല്‍.

' കിമ്മിന് മുഴുവട്ടാണ്' ട്രംപിന്റെ തിരിച്ചടി.

' അമേരിക്ക ഒന്നോര്‍ത്താല്‍ നന്നായിരിക്കും , എന്റെ മേശപ്പുറത്തിരിക്കുന്ന ന്യൂക്ലീയര്‍ ബട്ടണ്‍ ഏതു സമയവും ഞാന്‍ ഉപയോഗിച്ചേക്കാം'. കിമ്മിന്റെ ഈ മറുപടി ലോകരാഷ്ട്രങ്ങള്‍ ഞെട്ടലോടെയാണ് കേട്ടത്.

'ഉത്തരകൊറിയയേക്കാള്‍ എത്രയോ വലുതായ ന്യുക്‌ളിയര്‍ ബട്ടണ്‍ എപ്പോഴും എന്റെ വിരല്‍ത്തുമ്പിലും ഉണ്ടല്ലോ !' അങ്ങനെ ഉടന്‍ ട്രമ്പിന്റെ തിരിച്ചടി.

ഇങ്ങനെ അതിരുവിട്ട പരിഹാസ്സങ്ങളും ശകാരവും നടത്താന്‍ , വന്‍ ശക്തികളില്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്ക് മാത്രമേ സാധിക്കുവെന്നു നമ്മളൊക്കെ തമാശയോടെ കണ്ടിരിക്കയായിരുന്നു. പക്ഷെ സാവധാനം ഉത്തരകൊറിയക്കാരന്‍ പയ്യന്‍ കിം, നിസ്സാരനല്ലെന്ന് ട്രമ്പിനു മനസ്സില്‍ ആയിത്തുടങ്ങിയിരുന്നു. പിന്നീടുള്ള കരുനീക്കങ്ങള്‍ വിന്റര്‍ ഒളിമ്പിക്‌സിലെ മഞ്ഞുരുകല്‍ വരെയെത്തിയിരുന്നു. ശീതകാല ഒളിമ്പിക്‌സില്‍ നോര്‍ത്ത് കൊറിയന്‍ ടീമിനെയും പങ്കെടുപ്പിക്കാമെന്ന് സമ്മതിച്ചതും രണ്ടു കൊറിയകളിലേയും തലവന്മാര്‍ അതിര്‍ത്തിഗ്രാമത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ സന്ധിസംഭാഷണം നടത്തിയതും ശുഭസൂചകമായ ചവിട്ടുപടികള്‍ ആയിരുന്നു. ദക്ഷിണ കൊറിയയുടെ പരിശ്രമങ്ങള്‍ക്ക് വിജയം കൈവരിച്ചുകൊണ്ട് ട്രമ്പും കിമ്മും സിംഗപ്പൂരില്‍ പറന്നിറങ്ങിയത് വന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആയിരിക്കാം. ആണവ നിരായുധീകരണവും , സാമ്പത്തിക ഉപരോധം പിന്‍വലിക്കലും, രാജ്യാന്തരതലത്തില്‍ നയതന്ത്രബന്ധങ്ങള്‍ , ഇവക്കെല്ലാം പുറമേ സാമ്പത്തിക സഹായം ഇതെല്ലാം അവര്‍ ചര്‍ച്ചയില്‍ കൊണ്ടുവന്നിട്ടുണ്ടാവം.

എല്ലാം പെട്ടെന്ന് കഴിഞ്ഞു. ഇരുവരും സുഹൃത്തുക്കളായി തങ്ങളുടെ വന്‍ സുരക്ഷാസന്നാഹങ്ങളുള്ള ഇരുപതുകോടിയിലധികം വിലമതിക്കുന്ന ബീസ്റ്റും ബെന്‍സും തുറന്നുകാണിച്ചു സന്തോഷത്തോടെ പിരിഞ്ഞത് കണ്ടു ലോകം പുഞ്ചിരിച്ചു.

ഉത്തരകൊറിയന്‍? ഭരണാധികാരി കിം ജോന്ഗ് നല്ലവന്‍ ആണെന്ന് പുകഴ്ത്തിക്കൊണ്ട് അമേരിക്കന്‍ പ്രസിഡണ്ട് ട്രമ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ശ്രദ്ധേയമാണ് . 'കിം എന്നെ വിശ്വസിക്കുന്നു , ഞാന്‍ കിമ്മിനെയും.' ശത്രുക്കള്‍, സുഹൃത്തുക്കള്‍ ആയതില്‍ ലോക ജനത സമാശ്വസിക്കുന്ന സുദിനം.?

?കൂടിക്കാഴ്ചകള്‍ക്കപ്പുറം? ഇവര്‍ തമ്മളിലുള്ള ബന്ധത്തില്‍ വളരെയധികം പുരോഗതിയുണ്ടായതായി ട്രമ്പും കിമ്മും ഒരുമിച്ചു സമ്മതിച്ചത് വന്‍ നേട്ടം തന്നെയാണ്. അങ്ങോട്ടും ഇങ്ങോട്ടും കടിച്ചുകീറാന്‍ വെമ്പിയിരുന്നവര്‍, മുന്‍വിധികളെ നിഷ്പ്രഭമാക്കി ഒന്നിക്കുന്നത് ലോകത്തിന് ആശ്വാസകരം. പ്രത്യേകിച്ചും അമേരിക്കന്‍ ജനത സഹര്‍ഷം ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നു പറയാതെ വയ്യ. വികൃതിപ്പയ്യന്‍ വൈറ്റ് ഹൌസില്‍ വരുന്നതും കാത്ത് അഭിമാനത്തോടെ കാത്തിരിക്കുന്നു കള്ളപ്പുഞ്ചിരിയുമായി ഡോണാള്‍ഡ് ട്രമ്പ് എന്ന പ്രതിഭാശാലി.

മാധ്യമങ്ങള്‍ ഇവരെ രണ്ടുപേരെയും ഭ്രാന്തന്മാരായ ഭരണാധികാരികള്‍ എന്ന് പരിഹസിച്ചു എഴുതിയെങ്കിലും , ഒരു സമയത്ത് ഇവര്‍ രണ്ടും മദമിളകിയ കൊമ്പന്മാര്‍ ആകുമോ എന്ന് ലോകം ഭയപ്പെടാതിരുന്നില്ല. എന്നാല്‍ അന്യോന്യം മയക്കുവെടികള്‍ പൊട്ടിക്കുന്നതിനുപകാരം, അന്യോന്യം സുരക്ഷിതമായി തളച്ചിരിക്കുന്നു എന്നതില്‍ നമുക്ക് തല്‍ക്കാലം ആശ്വസിക്കാം, കൂട്ടത്തില്‍ രണ്ടുപേര്‍ക്കും ഇക്കൊല്ലത്തെ ലോകസമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നോമിനേറ്റു ചെയ്യുന്നതിലും ആര്‍ക്കാണ് വിരോധം??
മദയാനകളുടെ മയക്കുവെടികള്‍ (ഡോ.മാത്യു ജോയിസ് , ഒഹായോ)
മദയാനകളുടെ മയക്കുവെടികള്‍ (ഡോ.മാത്യു ജോയിസ് , ഒഹായോ)
മദയാനകളുടെ മയക്കുവെടികള്‍ (ഡോ.മാത്യു ജോയിസ് , ഒഹായോ)
മദയാനകളുടെ മയക്കുവെടികള്‍ (ഡോ.മാത്യു ജോയിസ് , ഒഹായോ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക