Image

അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന പ്രാണ' യുടെ ഫസ്റ്റ് ലുക്ക് ലോഞ്ച് ജൂണ്‍ 14ന്

ഡോ.മുരളീരാജന്‍ Published on 12 June, 2018
അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന  പ്രാണ' യുടെ ഫസ്റ്റ് ലുക്ക് ലോഞ്ച്  ജൂണ്‍ 14ന്
വാഷിങ്ങ്ടണ്‍ ഡി.സി.: മഹാപ്രതിഭകളുടെ സംഗമമായി നാലു ഭാഷയില്‍ ഒരുമിച്ചു നിര്‍മ്മിച്ച 'പ്രാണ' യുടെ ഫസ്റ്റ്‌ലുക്ക് ലോഞ്ച് ജൂണ്‍ 14ന് ദുബായിലെ ബുര്‍ജ് അല്‍ അറബില്‍ വച്ച് നടത്തുന്നു. പ്രമുഖ വ്യവസായ സ്ഥാപനമായ കെന്‍സാ ഫോള്‍ഡിങ്ങ്‌സാണ് ഈ ലോഞ്ചിന്റെ സംഘാടനം നടത്തിയിരിക്കുന്നത്.

ഇന്‍ഡ്യന്‍ സിനിമയിലെ മഹാപ്രതിഭകള്‍ ഒന്നിക്കുന്ന പ്രാണയുടെ സംവിധായകന്‍ വി.കെ. പ്രകാശാണ്. പി.സി.ശ്രീറാം, രസൂല്‍ പൂക്കുട്ടി, ലൂയി ബാങ്ക്‌സ് എന്നിവര്‍ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിത്യമേനോന്‍ ആണ്. പ്രേക്ഷകര്‍ക്ക് ഒരു പുതിയ ശ്രവ്യ-ദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്, പ്രസിദ്ധ ഛായാഗ്രഹണ ഗുരുവായ പി.സി.ശ്രീറാം ആണ്. ഓസ്‌കാര്‍ ജേതാവ് രസൂല്‍ പൂക്കുട്ടി, സിനിമാ ലോകത്തില്‍ ആദ്യമായി സിങ്ക് സറൗണ്ട് സൗണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദലേഖനം നടത്തിയിരിക്കുന്നു. സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ലോക പ്രശസ്ത ജാസ് വിദഗ്ദനായ ലൂയി ബാങ്ക്‌സ് ആണ്.

നാല് ഭാഷകളില്‍ നിര്‍മ്മിച്ച പ്രാണ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഒരേ സമയം, ഇന്‍ഡ്യയിലും, വിദേശരാജ്യങ്ങളിലും ആഗസ്റ്റ് മാസത്തില്‍ റിലീസ് ചെയ്യുന്നതിന് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നു.

അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ എസ്.രാജ് പ്രൊഡക്ഷന്‍സ്, റീയല്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സുരേഷ് രാജ്, പ്രവീണ്‍ കുമാര്‍, അനിതാരാജ് ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ തേജി മണലേല്‍ ആണ്.

എന്ന് നിന്റെ മൊയ്തീന് ശേഷം സുരേഷ് രാജ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് പ്രാണ. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രാജേഷ് ജയരാമന്‍ നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റര്‍ സുനില്‍ എസ് പിള്ള. കലാ സംവിധാനം ബാവ, വസ്ത്രാലങ്കാരം ദീപാലി, സ്റ്റില്‍സ് ശ്രീനാഥ്, ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് വിന്‍സി രാജ് , പ്രൊഡക്ഷന്‍ കണ്‍ട്രോള്‍, ബാദുഷ, പബ്ലിക്ക് റിലേഷന്‍സ് മഞ്ജു ഗോപിനാഥ് എന്നിവര്‍. രതീഷ് വേഗയുടെ സംഗീത സംവിധാനത്തിലാണ് പ്രാണയുടെ ടൈറ്റില്‍ സോങ്ങ് തയ്യാറായിരിക്കുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് നിത്യാ മേനോനും ശില്‍പാ രാജും ആണ്.

ദക്ഷിണേന്ത്യയിലെ അതിമനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനില്‍ നടക്കുന്ന രോമഞ്ചം കൊള്ളിക്കുന്ന ഈ ത്രില്ലര്‍ സിനിമ പ്രേക്ഷകര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് ഉദ്വേഗജനകമായ ഒരു പിടി നിമിഷങ്ങളാണ്.

പ്രമുഖ വ്യവസായ സ്ഥാപനമായ കെന്‍സാ ഹോള്‍ടിങ്ങ്‌സ് സംഘടിപ്പിച്ചിരിക്കുന്ന ദുബായിലെ ഈ വേദിയില്‍ വച്ച് പ്രാണ യുടെ പോസ്റ്ററും ട്രെയിലറും പ്രകാശനം ചെയ്ത് ഫസ്റ്റ് ലുക്ക് ലോഞ്ച് നടത്തുന്നതാണ്.

അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന  പ്രാണ' യുടെ ഫസ്റ്റ് ലുക്ക് ലോഞ്ച്  ജൂണ്‍ 14ന് അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന  പ്രാണ' യുടെ ഫസ്റ്റ് ലുക്ക് ലോഞ്ച്  ജൂണ്‍ 14ന് അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന  പ്രാണ' യുടെ ഫസ്റ്റ് ലുക്ക് ലോഞ്ച്  ജൂണ്‍ 14ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക