Image

നസ്രിയ ചിത്രം കൂടെയിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി

Published on 14 June, 2018
നസ്രിയ ചിത്രം കൂടെയിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി

അഞ്‌ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്‌, പാര്‍വതി,നസ്രിയ നസീം ചിത്രം കൂടെയിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ `ആരാരോ' എന്ന ഗാനത്തിന്റെ ടീസറാണ്‌ പുറത്തിറങ്ങിയിരിക്കുന്നത്‌. വിവാഹശേഷം അഭിനയത്തില്‍നിന്ന്‌ മാറി നില്‍ക്കുകയായിരുന്ന നസ്രിയയുടെ മടങ്ങിവരവ്‌ ചിത്രം കൂടിയാണിത്‌. പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ്‌ നസ്രിയ അഭിനയിക്കുന്നത്‌.

ഹൃദയമേ ചിറകാര്‍ന്നതെന്തിനോ..പ്രണയമേ നിറവാനമാകയോ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ റഫീക്ക്‌ ആഹമ്മദിന്റേതാണ്‌. രഘു ദീക്ഷിത്‌ ഈണം കൊടുത്തിരിക്കുന്ന ഗാനം ആലപിച്ചിരുന്നത ആന്‍ ആമിയാണ്‌. പൃഥ്വിരാജ്‌, നസ്രിയ, പാര്‍വ്വതി എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്‌ ചിത്രം പറയുന്നത്‌.

ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണിയും നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ്‌ മേനോന്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്‌. സംവിധായകന്‍ രഞ്‌ജിത്ത്‌ പൃഥ്വിരാജിന്റെ പിതാവായി അഭിനയിക്കുന്നുണ്ട്‌.

ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ക്ക്‌ ഈണം കൊടുത്തിരിക്കുന്നത്‌ എം. ജയചന്ദ്രനാണ്‌. ബാംഗ്‌ളൂര്‍ ഡെയ്‌സിന്‌ ശേഷം അഞ്‌ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയംപാണ്‌. എം. ജയചന്ദ്രന്‍, രഘു ദിക്ഷിത്‌ എന്നിവരാണ്‌ സിനിമയ്‌ക്ക്‌ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്‌. ജൂലൈ ആറിന്‌ ചിത്രം തിയറ്ററുകളിലെത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക