Image

സത്യന്‌ സ്‌മാരകം ചിരകാല സ്വപ്‌നത്തിന്റെ സാക്ഷാത്‌ കാരം': നടന്‍ മധു

Published on 16 June, 2018
സത്യന്‌ സ്‌മാരകം ചിരകാല സ്വപ്‌നത്തിന്റെ സാക്ഷാത്‌ കാരം':  നടന്‍ മധു


തിരുവനന്തപുരം: സത്യന്‌ സ്‌മാരകം നിര്‍മ്മിയ്‌ക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌ത്‌ നടന്‍ മധു.'മലയാള ചലച്ചിത്ര മേഖലയ്‌ക്കും സാംസ്‌കാരിക രംഗത്തിനും പുത്തന്‍ ഉണര്‍വേകുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളുമായി പോകുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഈ തീരുമാനം എന്നെ പോലുള്ളവരെ വളരെയേറെ സന്തോഷിപ്പിക്കുന്നതാണ്‌' അദ്ദേഹം പ്രസ്‌താവനയില്‍ പറഞ്ഞു.

പ്രസ്‌താവനയുടെ പൂര്‍ണ്ണരൂപം:

47 ാമത്‌ സത്യന്‍ ചരമ വാര്‍ഷികാഘോഷത്തോട്‌ അനുബന്ധിച്ച്‌ സത്യന്‍ ഫൌണ്ടേഷന്‍ സംഘടിപ്പിച്ച അനുസ്‌മരണ ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ സത്യന്‌ സാംസ്‌കാരിക ലോകം എന്നും സ്‌മരിക്കുന്ന ഒരു സ്‌മാരകം ഒരുക്കുമെന്ന്‌ പ്രഖ്യാപിക്കുകയുണ്ടായി. ചലച്ചിത്ര അക്കാദമി കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ 3 കോടി രൂപ ചിലവഴിച്ച്‌ നിര്‍മ്മിക്കുന്ന ഫിലിം ആര്‍ക്കൈവ്‌സ്‌ & റിസര്‍ച്ച്‌ സെന്ററിന്‌ സത്യന്റെ പേര്‌ നല്‍കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

വിജെടി ഹാളില്‍ തിങ്ങിനിറഞ്ഞ സിനിമ പ്രേമികളും സാംസ്‌കാരിക പ്രവര്‍ത്തകരും കുടുംബാംഗങ്ങളും വലിയ ഹര്‍ഷാരവത്തോടെയാണ്‌ ഈ പ്രഖ്യാപനം സ്വീകരിച്ചത്‌. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ്‌ താന്‍ ഈ പ്രഖ്യാപനം നടത്തുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. സാംസ്‌കാരിക മേഖലയോടും കലാകാരന്മാാരോടും ഈ സര്‍ക്കാരിനുള്ള താല്‍പര്യവും പ്രതിബന്ധതയുമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

എന്നെ പോലുള്ളവരുടെ ഒരു ചിരകാല സ്വപ്‌നമായിരുന്നു സത്യന്‌ ഒരു സ്‌മാരകം. മരിച്ച്‌ 47 വര്‍ഷമായിട്ടും ആ സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മലയാള ചലച്ചിത്ര മേഖലയ്‌ക്കും സാംസ്‌കാരിക രംഗത്തിനും പുത്തന്‍ ഉണര്‍വേകുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളുമായി പോകുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഈ തീരുമാനം എന്നെ പോലുള്ളവരെ വളരെയേറെ സന്തോഷിപ്പിക്കുന്നതാണ്‌. പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ഈ ഘട്ടത്തില്‍ സത്യന്‌ ഉചിതമായ സ്‌മാരകം ഒരുക്കുവാന്‍ ഈ സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ സത്യന്‍ ഫൌണ്ടേഷന്റെ മുഖ്യരക്ഷാധികാരി എന്ന നിലയിലും സത്യന്റെ സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും ഞാന്‍ സ്വാഗതം ചെയ്യുന്നു.  പ്രസ്‌താവനയില്‍ പറഞ്ഞു.
Join WhatsApp News
Varughese Philip 2018-06-16 20:48:02
Great news. In malayalam movie , still nobody is to the reach of Sathyan.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക