ഭീകരാക്രമണം തടയാന്‍ ഈഫല്‍ ടവറിനു ചുറ്റുമതില്‍
EUROPE
17-Jun-2018

പാരീസ്: ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് ഈഫല്‍ ടവറിനു ചുറ്റും ഇരുന്പു വേലിയും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജൂലൈ അവസാനത്തോടെ ഇതിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് കരുതുന്നത്.
35 മില്യണ്‍ യൂറോ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. രണ്ടു വശങ്ങളിലായി ആറര സെന്റീമീറ്റര്‍ കനത്തില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സ്ഥാപിച്ചിരിക്കുന്നത്. മറ്റു രണ്ടു വശങ്ങളില്‍ മൂന്നേകാല്‍ മീറ്റര്‍ ഉയരത്തിലാണ് ഇരുന്പ് വേലി. ഈഫല്‍ ടവറിന്റെ പൊക്കത്തിന്റെ നൂറിലൊന്നാണിതിന്റെ പൊക്കം. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ തടയാന്‍ 420 ബ്ലോക്കുകളും ചുറ്റും സ്ഥാപിക്കുന്നു.
2015 മുതല്‍ ഫ്രാന്‍സിലുണ്ടായ വിവിധ ഭീകരാക്രമണങ്ങളില്‍ 240 ലേറെപേര്‍ മരിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങള്‍ ഭീകരവാദികള്‍ ലക്ഷ്യമിടാന്‍ സാധ്യതയുള്ളതു കണക്കിലെടുത്താണ് ഈഫല്‍ ടവറിന്റെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
2016 ജൂണ്‍ മുതല്‍ ഈഫല്‍ ടവറില്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഭീകരവിരുദ്ധ സ്‌ക്വാഡുകള്‍ സദാ സമയം ടവറിനെ റോന്തു ചുറ്റുന്നു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments