Image

തമിഴ്‌ നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്‌റ്റില്‍

Published on 18 June, 2018
തമിഴ്‌ നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്‌റ്റില്‍
വിവാദ പരാമര്‍ശത്തെ തുടര്‍ന്ന്‌ പ്രമുഖ തമിഴ്‌ നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്‌റ്റില്‍. ചെന്നൈ സേലം അതിവേഗ പാത നിര്‍മാണം പാടില്ലെന്ന്‌ ആവശ്യപ്പെട്ട്‌ പ്രദേശവാസികളും കര്‍ഷകരും നടത്തിയ പ്രതിഷേധത്തില്‍ നടത്തിയ വിവാദ പ്രസ്‌താവനയാണ്‌ താരത്തിന്‌ വിനയായത്‌.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരം വരുന്ന ചെന്നൈ സേലം എട്ടുവരിപ്പാത നടപ്പാക്കാന്‍ അധികൃതര്‍ തുനിഞ്ഞാല്‍ എട്ടുപേരെ കൊന്ന്‌ താന്‍ ജയിലില്‍പ്പോകുമെന്ന മന്‍സൂര്‍ അലിഖാന്റെ പ്രസ്‌താവനയ്‌ക്കെതിരെയാണ്‌ പൊലീസ്‌ കേസെടുത്തത്‌.

പാതയ്‌ക്കെതിരെ പൂലവരി, നാഴിക്കല്‍പ്പട്ടി, കുപ്പന്നൂര്‍, അച്ചന്‍കുട്ടപ്പട്ടി ഗ്രാമങ്ങളിലെ കര്‍ഷകരാണ്‌ സമരം നടത്തുന്നത്‌. ഇവര്‍ നടത്തിയ പ്രതിഷേധ കൂട്ടായ്‌മയില്‍ പ്രസംഗിക്കുന്നതിനിടെയാണ്‌ മന്‍സൂര്‍ അലിഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക