Image

കുഴുപ്പിള്ളി ബീച്ചില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Published on 18 June, 2018
കുഴുപ്പിള്ളി ബീച്ചില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കൊച്ചി: ശനിയാഴ്‌ച വൈകുന്നേരം കുഴുപ്പിള്ളി ബീച്ചില്‍ കുളിക്കവെ തിരയില്‍പ്പെട്ട്‌ കാണാതായ രണ്ട്‌ യുവാക്കളുടെയും മൃതദേഹങ്ങള്‍ രാവിലെ പുതുവൈപ്‌, നായരമ്പലം ഭാഗത്ത്‌നിന്നും കണ്ടെത്തി.
അയ്യമ്പിള്ളി ജനത സ്‌റ്റോപ്പിന്‌ സമീപം നികത്തില്‍ നൗഫലിന്റെ മകന്‍ ആഷിഖ്‌ (21), തറവട്ടം കളത്തില്‍ ലെനിന്റെ മകന്‍ അയ്യപ്പദാസ്‌ (18) എന്നിവരെയാണ്‌ കാണാതായത്‌. ചെറായി ബീച്ചിനു തെക്കു ഭാഗത്തെ പള്ളത്താംകുളങ്ങരെ ബീച്ചില്‍ ശനിയാഴ്‌ച വൈകുന്നേരം ആറുമണിയോടെയാണ്‌ അപകടം. സുഹൃത്തുക്കളായ ഇവര്‍ കുടുംബ സമേതമാണ്‌ ബീച്ചില്‍ എത്തിയത്‌. ആഷിഖിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ്‌ അയ്യപ്പദാസ്‌ തിരയില്‍ അകപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക