Image

പൃഥ്വി സിനിമയിലെയെും ജീവിതത്തിലെയും അച്ഛനെക്കുറിച്ച്

Published on 18 June, 2018
പൃഥ്വി സിനിമയിലെയെും ജീവിതത്തിലെയും അച്ഛനെക്കുറിച്ച്
പൃഥ്വി സിനിമയിലെയെും ജീവിതത്തിലെയും അച്ഛനെക്കുറിച്ചാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന 'കൂടെ' എന്ന ചിത്രത്തില്‍ സംവിധായന്‍ രഞ്ജിത്താണ് പൃഥ്വിയുടെ അച്ഛന്റെ വേഷം ചെയ്യുന്നത്. അലോഷി എന്നാണ് കഥാപാത്രത്തിന്റെ പേര്.

പൃഥ്വിയുടെ വാക്കുകള്‍

'എല്ലാ ആണ്‍മക്കളും ചെയ്യുന്നത് പോലെ ഞാന്‍ എന്റെ അച്ഛനെ ഒട്ടേറെ ആരാധിച്ചിരുന്നു. എന്റെ സുഹൃത്തും നായകനും വഴികാട്ടിയുമെല്ലാം അച്ഛനായിരുന്നു. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല അറിവുണ്ടായിരുന്നു. അച്ഛനോളം വളരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. 'MAN TO MAN' എന്ന രീതിയില്‍ അദ്ദേഹത്തോട് ഇടപഴകാന്‍ ഞാന്‍ കൊതിച്ചിരുന്നു. പക്ഷേ എന്റെ യൗവനത്തില്‍ തന്നെ എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു. അച്ഛനോടൊപ്പം ചെയ്യാന്‍ കഴിയാതെ പോയ ഒട്ടേറെ കാര്യങ്ങള്‍ ഇപ്പോഴും ജീവിതത്തില്‍ ബാക്കിയാവുന്നു. അച്ഛനെക്കുറിച്ച് പിന്നീട് കൂടുതല്‍ അറിയുന്നത് അമ്മയും ചേട്ടനും ബന്ധുക്കളും അച്ഛന്റെ സുഹൃത്തുകളുടെയും വാക്കുകളിലൂടയായിരുന്നു. അതിലൂടെ അച്ഛന്റെ മറ്റൊരു മുഖം എനിക്ക് കാണാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇപ്പോള്‍ എന്റെ മനസിലുള്ള അച്ഛന്‍ 13 വയസുവരെ ഞാന്‍ നേരില്‍ കണ്ടതിന്റെയും പിന്നീട് കേട്ടറിഞ്ഞതുമായ കാര്യങ്ങളുടെ കൂടിചേരലാണ്.

'കൂടെ' എന്ന സിനിമയിലെ എന്റെ കഥാപാത്രവും അച്ഛനെ നഷ്ടപ്പെട്ടവനാണ്. പക്ഷേ അത് മരണത്തില്‍ കൂടിയല്ല. ഏകദേശം എന്റെ അതേ പ്രായത്തില്‍ തന്നെയാണ് ജോഷ്വായ്ക്കും അച്ഛനെ നഷ്ടപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ അച്ഛനെ ഒന്നുകൂടി കണ്ടപോലെ, ജോഷ്വായും അവന്റെ അച്ഛനെ തിരിച്ചറിയുന്നു. ഞാന്‍ അറിഞ്ഞ അലോഷി എന്ന അച്ഛനെ.'കൂടെ' എന്ന സിനിമ ജോഷ്വായുടെ മാത്രം കഥയല്ല അത് അലോഷിയുടെ കൂടെ കഥയാണ്. ഹാപ്പി ഫാദേര്‍സ് ഡേ.. ഹാപ്പി ഫാദേഴ്‌സ് ഡേ അലോഷി... മക്കളുടെ ഹീറോയായ ലോകത്തിലെ ഓരോ അച്ഛനും ഹാപ്പി ഫാദേഴസ് ഡേ... പൃഥ്വി കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക