Image

ഫോമാ ഫൊക്കാന സമ്മദിതായകരോട് ഒരു സാദാ പൗരന്റെ അഭ്യര്‍ത്ഥന!!

Published on 19 June, 2018
ഫോമാ ഫൊക്കാന സമ്മദിതായകരോട് ഒരു സാദാ പൗരന്റെ അഭ്യര്‍ത്ഥന!!
അച്ചടി മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ഫേസ് ബുക്ക്, വാട്‌സ്ആപ് എവിടെ നോക്കിയാലും ഫോമാ ഫൊക്കാന ഇലക്ഷന്‍ വിശേഷങ്ങള്‍ മാത്രം! ഇതില്‍ സന്തോഷകരമായ കാര്യം ഇലക്ഷന്‍ ആണ് നടക്കുന്നത് സെലക്ഷന്‍ അല്ലാ എന്നതാണ്. അധികാരം നേരിട്ടോ അല്ലാതെയോ കൈവിടാതെ മുറുകെ പിടിക്കാന്‍ ഇഷ്ടപ്പെടുന്നവരും, ഇലക്ഷനില്‍ തോറ്റാല്‍ മുഖം നഷ്ടമാകുമോ എന്ന് ഭയമുള്ളവരും മാത്രമാണ് സെലക്ഷന് വേണ്ടി വാദിക്കുന്നതെന്നു കാണാം.

പ്രബുദ്ധരായ ഫോമാ ഫൊക്കാന വോട്ടര്‍മാരോട് ഒരഭ്യര്‍ത്ഥന! നിങ്ങളുടെ ഒരു വോട്ട്, അതാണ് അടുത്ത രണ്ടു വര്‍ഷത്തെ അമേരിക്കന്‍ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക മുന്നേറ്റം നിശ്ചയിക്കുന്നത്. വോട്ട് ചെയ്യുമ്പോള്‍ എപ്പോഴും നോക്കുക, ആ വ്യക്തി സമൂഹത്തിനായി എന്ത് ചെയ്തിട്ടുണ്ട്?

പൊതുസ്ഥലങ്ങളില്‍ വനിതകളോട് എങ്ങനെ സംസാരിക്കണം അല്ലെങ്കില്‍ പെരുമാറണം എന്നറിയാത്ത ഒരുവനേയും ഒരു കാരണവശാലും തിരഞ്ഞെടുക്കരുത്. പുക വലിക്കുന്നു, ആഘോഷങ്ങളില്‍ പരസ്യമായി മദ്യപിക്കുന്നു എന്നതൊന്നും ഒരു തെറ്റായി കാണേണ്ടതില്ല, അതേസമയം 'വായില്‍ തോന്നിയത് കോതക്ക് പാട്ട്' എന്ന് പറഞ്ഞതുപോലെ രാത്രി വെളിവുകെട്ട് ഒന്നെഴുതുക, നേരം വെളുത്താല്‍ വേറൊന്നു പറയുക ഇങ്ങനെ വാക്കിന് വിലയില്ലാത്തവരെയും, സ്വാഭാവദാര്‍ഢ്യം ഇല്ലാത്തവരെയും സമ്മദിദായകര്‍ ദയവായി നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കരുതേ.

വോട്ട് ചെയ്യാന്‍ പോകുന്ന ആരും തന്നെ കൊച്ചുകുട്ടികളല്ല, അവര്‍ക്ക് ഒരു ഉപദേശത്തിന്റെ ആവശ്യവും ഇല്ലാ. അല്ലെങ്കില്‍ തന്നെ ഉപദേശം ആണ് ലോകത്തിലെ ഏറ്റവും അനാവശ്യ സംഗതി. ബുദ്ധീം ബോധോം ഉള്ളവന് ഉപദേശത്തിന്റെ ആവശ്യമില്ല, വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവന് ഉപദേശം കിട്ടിയിട്ട്, അതുകൊണ്ട് ഒരു പ്രയോജനം ഉണ്ടാവാനും പോകുന്നില്ല.

ക്രിസ്തുവിനെ ഒറ്റിക്കൊടുത്തത് 30 വെള്ളിക്കാശിനാണെങ്കില്‍, 30 ഡോളറിന്റെ ഒരു മദ്യ കുപ്പിക്കോ, 300 ഡോളറിന്റെ ഒരു വിമാന ടിക്കറ്റിനോ വേണ്ടി നിങ്ങള്‍ മലയാളി സമൂഹത്തെ മൊത്തമായി വഞ്ചിക്കരുത്. ഇടിവെട്ടുമ്പോള്‍ കൂണ്‍ മുളയ്കുന്നമാതിരി കമ്മറ്റികള്‍ ഉണ്ടാക്കാനും വഴിയേ പോകുന്ന എല്ലാവരെയും പിടിച്ചു കണ്‍വീനറാക്കുന്നവര്‍ക്കും വേണ്ടി നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ പാഴാക്കരുതേ എന്നാണ് ഒരഭ്യര്‍ത്ഥന.

നിങ്ങളുടേ കാഴ്ചപ്പാടില്‍ ചരിത്രതാളുകളില്‍ തങ്കലിപിയില്‍ എഴുതപ്പെടേണ്ട ഭരണമായിരുന്നോ അതോ ചവറ്റുകൊട്ടയില്‍ ഇടേണ്ട ഭരണമായിരുന്നോ കഴിഞ്ഞ രണ്ടു വര്‍ഷം? വിലയിരുത്താന്‍ പറ്റുന്ന ഒരു പ്രവര്‍ത്തിയും ചെയ്യാത്ത ഒരു ഭരണമായിരുന്നുവെങ്കില്‍, ഒരു കാരണവശാലും ആ ഭരണസമിതി പിന്തുണക്കുന്ന പാനലിനെ നിങ്ങള്‍ പിന്തുണക്കരുത്. ഇനിയും വേറൊരു രണ്ട് വര്‍ഷം കൂടി എന്തിനു പാഴാക്കണം? നിര്‍ഭാഗ്യവശാല്‍ ചില ഇന്ത്യന്‍ കുടുംബങ്ങള്‍ക്കുണ്ടായ ദാരുണ സംഭവങ്ങള്‍ കോണ്‍ഫറന്‍സ് കോളുകള്‍ നടത്തി വോട്ടാക്കുകയും, ജയിച്ചു കഴിഞ്ഞാല്‍ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കാനുള്ള വിരളമായ സാധ്യത പോലും ഇല്ലാത്ത ആളുകളെ വിജയിപ്പിച്ചിട്ടെന്തു കാര്യം?

'വീടിനു മുന്നില്‍ ഛര്‍ദിച്ചാല്‍ ദുര്‍ഗന്ധം അടിക്കുക നിങ്ങളുടെ വീട്ടിലേക്കു' തന്നെ. അതുപോലെ തന്നെയാണ് ഒരു വിവരം കെട്ടവനെ പിന്തുണച്ചാല്‍, അടുത്ത രണ്ടു വര്‍ഷം അവനെ അല്ലെങ്കില്‍ അവളെ സഹിക്കേണ്ടത് നിങ്ങള്‍ മാത്രമല്ല മൊത്തം മലയാളി സമൂഹമാണെന്നോര്‍ക്കുക.

സ്ഥാനാര്‍ത്ഥിയെ, സ്ഥാനാര്‍ത്ഥിയുടെ നയങ്ങളെ പൂര്‍ണ്ണമായും വിശകലനം ചെയ്ത്, നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ ആലോചിച്ചു രേഖപ്പെടുത്തുക.

വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എല്ലാവിധ ആശംസകളും!
Join WhatsApp News
Ramesh Nair 2018-06-19 11:56:17
ഞാൻ പറയണം എന്നുദ്ദേശിച്ച വാക്കുകൾ... മലയാളികളുടെ മനസ്സറിഞ്ഞ ഒരു ആഹ്വാനം. 
Saji Philip 2018-06-19 12:48:01
നന്നായി ഇംഗ്ലിഷിൽ  സംസാരിക്കുവാൻ കഴിയാത്ത ആർക്കും വോട്ടുകൊടുക്കരുത് ! ഞങ്ങളെ കൂടെ നാറ്റിക്കരുതേ !
വിക്കന്‍ നേതാവ് 2018-06-19 14:01:59
വിക്കി വിക്കി മലയാളം പറയുന്ന എന്നെ പുറത്തു ചാടിക്കാന്‍ ഓരോ തന്ത്രങ്ങള്‍. ഇങ്ങ്ലിഷ് പറയണം പോലും. അതിനാണ് ഫിലിപ്പ് . ഞാന്‍ സ്ഥാനം ഒഴിയുന്ന പ്രശ്നം ഇല്ല. എന്നെ ചാടിച്ചാല്‍ ഞാന്‍ പുതിയ ഒരു പൊസിഷന്‍ ഉണ്ടാക്കും.
 സ്റ്റേ, കേസ് ഭീഷണി ഒക്കെ ഞാന്‍ കുറെ കണ്ടതാ. മീറ്റിംഗ് ക്രമം പോലെ നടക്കും. ഞങ്ങള്‍ തീരുമാനിച്ചവര്‍ ജയിക്കും.
വെറുതെ ഓല പാമ്പ് ഇട്ടു അനക്കി പേടിപ്പിക്കാതെ കുരിയാപ്പി 
Saju P 2018-06-19 14:09:02
Fed up with Fomma & Fokana elections & their supporters. Whoever wrote this article did a good job.
Jomon K Chembakasheriyil 2018-06-19 14:23:50

ശ്രീ സജീ ഫിലിപ്പ് പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു.  സ്ഥാനാർത്ഥിയാവണമെങ്കിൽ പരീക്ഷ പാസാക്കണമെന്നു ബൈ-ലോയിൽ വ്യക്തമായി പറയണം.


My name is so & so

I am from X place

I am Y years old


മേല്പറഞ്ഞതരത്തിലല്ലാത്ത 10 വാചകം തെറ്റില്ലാതെ, വിക്കാതെ പറയിപ്പിക്കുക. അത്രയെങ്കിലും പറയാൻ പറ്റുന്നവരെയേ സ്ഥാനാർത്ഥിയായി ഇലക്ഷൻ കമ്മീഷൻ അല്ലെങ്കിൽ ട്രസ്റ്റീ ബോർഡ് അംഗീകരിക്കാവൂ.

കർക്കടക ഞണ്ട് 2018-06-19 14:37:23
വിക്കൻ നേതാവ് തമാശയിലൂടെ കാര്യം പറഞ്ഞു. 
സ്ഥാനം കിട്ടിയില്ലെങ്കിൽ ഉടൻ പുതിയൊരു സംഘടന തുടങ്ങുക.

ഇങ്ങനെയൊക്കെ ചെയ്യുന്നവരെ ചുമക്കാനും ആളുണ്ടെന്നതാണ് അതിലും കഷ്ടം.

ഒരു കാലത്തും മലയാളികൾക്ക് ഉയരാൻ പറ്റാത്തതിന്റെ പ്രധാന കാരണം, ഞണ്ടിൻറെ സ്വഭാവം ഉള്ളതുകൊണ്ടാണ്. രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ എങ്ങനെയെകിലും വലിച്ചു താഴെയിടും. കൂടെയുള്ളവൻ ഉയരാൻ ഒരിക്കലും സമ്മതിക്കില്ല 
Sarasan 2018-06-19 16:01:10
Some people used the murdered boy to win last FOMAA. I have the same question. What did you do for that kid and his family?? Other guy try to use a recent incident to canvas vote, until his brother called from Canada and said do not use his brother and family for vote. Shame on you guys... you guys are vicious.. useless and  a baggage to this society.  If you are support a team, I vote for the other team. 
Chacko Thirumaradi 2018-06-19 17:32:51

Sarasan nailed the point. Do not vote for those type of people and never bring them to power. 

Raghav Menon 2018-06-19 17:27:05

This article should be given to all delegates and make it MANDATORY to read before they vote.

Reji P Kuttanad 2018-06-21 10:12:03

No one is talking about 2020 convention or location.

All saying 2022 convention is in New Jersey!!

What is happening….?

Paramu 2018-06-21 11:41:09
Dear writer, do you think any fomaa or fokana leader will do anything good for the society? They all wanted name & fame. They will take some pictures with well know people & post it in facebook. Give news in all Malayalam news papers. Nothing more that...
PT KURIAN 2018-06-21 13:25:59
iT WILL BE A CHALLENGE TO THE NEWLY ELECTED PRESIDNTS  OF foma/AND or fokhana.
that  YOU WILL BE recognized ,only when you can discover a malayalee from the new generation, as
a  capable candidate suits the American Political System. 
ചേട്ടായി 2018-06-21 15:30:40
2022 ന്യൂജേഴ്സിയാണല്ലോ ഇവിടെ പല രഹസ്യ സംഭാഷണങ്ങളിലും സംസാരവിഷയം...

നേതാവായി ഒരു മുൻകാല സെക്രട്ടറിയുടെ പേര് പറഞ്ഞു കേൾക്കുന്നു.
മനീഷ് കുര്യാക്കോസ് 2018-06-22 10:48:35
പെട്ടീ പെട്ടീ ബാലറ്റ് പെട്ടി
പെട്ടി തുറന്നപ്പോ ആര് പൊട്ടീ....?
ജോണി തടത്തിലേക്കൽ 2018-06-22 13:57:07
എല്ലാവരും പ്രവചിച്ച വിജയം...
പ്രതീക്ഷിക്കാത്ത ആരെങ്കിലും ജയിച്ചുവോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക