അനുവാദമില്ലാതെ തോട്ടത്തിലെ
മാമ്പഴം പറിച്ചതിന് പന്ത്രണ്ട് വയസ്സുകാരനെ തോട്ടം ഉടമ വെടിവെച്ച് കൊന്നു.
തലയ്ക്ക് വെടിയേറ്റ കുട്ടി തല്‍ക്ഷണം മരിച്ചു. ബിഹാറിലെ കഖാരിയ ജില്ലയില്‍
വ്യാഴാഴ്ചയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
കഖാരിയ ജില്ലയിലെ
ഷെര്ഗാര്ഹ് ഗ്രാമത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി മാമ്പഴം
പറിക്കാനായി തോട്ടത്തില്‍ പ്രവേശിച്ചു. മാമ്പഴം പറിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ
കണ്ട് തോട്ടം ഉടമ വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ പന്ത്രണ്ട്
വയസ്സുകാരന് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല