Image

യുവജനോത്സവം 2012-ന്‌ ന്യൂയോര്‍ക്കില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

ജോയിച്ചന്‍ പുതുക്കുളം Published on 26 March, 2012
യുവജനോത്സവം 2012-ന്‌ ന്യൂയോര്‍ക്കില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി
ന്യൂയോര്‍ക്ക്‌: കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ കൊച്ചുകലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി ഓഗസ്റ്റ്‌ 25-ന്‌ ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂളില്‍ വെച്ച്‌ യുവജനോത്സവം 2012 അരങ്ങേറുന്നു.

കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ക്കുവേണ്ടിയുള്ള മത്സരത്തിലേക്ക്‌ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നൃത്തം (നാടോടിനൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി), ചിത്രരചന (പെന്‍സില്‍, വാട്ടര്‍ കളര്‍), സംഗീതം (ശാസ്‌ത്രീയം, ലളിതം), ഇന്‍സ്‌ട്രുമെന്റല്‍ (ഗിത്താര്‍, വയലിന്‍, ഡ്രംസ്‌, കീബോര്‍ഡ്‌), ഉപന്യാസ മത്സരം (ഇംഗ്ലീഷ്‌, മലയാളം), ഫാന്‍സി ഡ്രസ്‌, മോണോ ആക്‌ട്‌, പ്രസംഗ മത്സരം (ഇംഗ്ലീഷ്‌, മലയാളം), ഗ്രൂപ്പ്‌ ഡാന്‍സ്‌ എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും. പ്രതിഭകള്‍ ന്യൂയോര്‍ക്കില്‍ തങ്ങളുടെ കഴിവുകള്‍ മാറ്റുരയ്‌ക്കാന്‍ യുവജനോത്സവം 2012 പ്രയോജനപ്പെടുത്തണമെന്ന്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ ചുങ്കത്തില്‍ അറിയിച്ചു.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: ചെറിയാന്‍ പെരുമാള്‍ (516 439 9087), ശബരീനാഥ്‌ നായര്‍ (516 244 9952) , ഗീതാ കുറുപ്പ്‌ (516 538 2380), ബിനോയ്‌ ചെറിയാന്‍ (516 581 5557) , അജിത്ത്‌ അബ്രഹാം (516 225 2814), ഷെറിന്‍ ഏബ്രഹാം (516 312 5849) , മാത്യു ജോഷ്വാ- ബോബി (646 261 6314)
യുവജനോത്സവം 2012-ന്‌ ന്യൂയോര്‍ക്കില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക