Image

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക്‌ യാത്രയയപ്പ്‌ നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 26 March, 2012
ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക്‌ യാത്രയയപ്പ്‌ നല്‍കി
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ കൗണ്‍സില്‍ അംഗങ്ങളായ വിവിധ ഇടവകളില്‍ നിന്നും നാട്ടിലേക്ക്‌ സ്ഥലംമാറിപ്പോകുന്ന ബഹുമാനപ്പെട്ട മൂന്നു വൈദീകര്‍ക്ക്‌ സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്‌ നല്‍കി.

മാര്‍ച്ച്‌ 20-ന്‌ വൈകിട്ട്‌ 7 മണിക്ക്‌ ബല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യാത്രയയപ്പ്‌ സമ്മേളനത്തില്‍ പ്രസിഡന്റ്‌ റവ. ഫാ. നൈനാന്‍ വി. ജോര്‍ജ്‌ അധ്യക്ഷതവഹിക്കുകയും ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്‌തു.

അഹമ്മദാബാദ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ്‌ മാര്‍ ജൂലിയോസ്‌ മെത്രാപ്പോലീത്ത ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്‌തു.

2012 വര്‍ഷത്തെ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ചിന്താവിഷയമായ (തീം) `ഐക്യതയില്‍ വളരുക' എന്ന വാക്യം അടങ്ങിയ ഫലകം കൗണ്‍സില്‍ പ്രസിഡന്റ്‌ നൈനാന്‍ ജോര്‍ജ്‌ അച്ചന്‌ നല്‍കിക്കൊണ്ട്‌ അഭിവന്ദ്യ ജൂലിയോസ്‌ തിരുമേനി പ്രകാശനകര്‍മം തദവസരത്തില്‍ നടത്തി.

ഷിക്കാഗോ മാര്‍ത്തോമാ സഭയുടെ വിവിധ ഇടവകകളില്‍ മൂന്നുവര്‍ഷം വീതം നടത്തിയ സ്‌തുത്യര്‍ഹമായ സഭാ സേവനത്തിനുശേഷം നാട്ടിലേക്ക്‌ സ്ഥലംമാറിപ്പോകുന്ന റവ. റോയി പി. തോമസ്‌, റവ. സാബു തോമസ്‌ എന്നിവര്‍ക്കും, മാര്‍ത്തോമാ സഭയില്‍ തന്നെ നീണ്ട 30 വര്‍ഷത്തെ സ്‌തുത്യര്‍ഹമായ സഭാ സേവനത്തിനുശേഷം വിശ്രമജീവിതം നയിക്കുവാനായി നാട്ടിലേക്കു പോകുന്ന സഭയിലെ സീനിയര്‍ വൈദീകനായ റവ.ഫാ. വി.ടി. ജോണച്ചനുമാണ്‌ യാത്രയയപ്പ്‌ നല്‍കിയത്‌.

ഷിക്കാഗോയിലെ വിവിധ എക്യൂമെനിക്കല്‍ സഭാ വിഭാഗങ്ങളെ പ്രതിനിധീകരിച്ച്‌ വെരി റവ. കോര്‍എപ്പിസ്‌കോപ്പ സ്‌കറിയാ തെലാപ്പള്ളി, റവ.ഫാ. ദാനിയേല്‍ ജോര്‍ജ്‌, റവ.ഡോ. മാത്യു ഇടിക്കുള, ജോയിച്ചന്‍ പുതുക്കുളം, മറിയാമ്മ പിള്ള, സാം തോമസ്‌ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

തുടര്‍ന്ന്‌ അഭിവന്ദ്യ ജൂലിയോസ്‌ തിരുമേനി കൗണ്‍സിലിന്റെ ഉപഹാരമായ പ്രശംസാ ഫലകം മൂന്നു വൈദീകര്‍ക്കും നല്‍കി ആദരിച്ചു.

തങ്ങള്‍ക്കു നല്‍കിയ സ്‌നേഹോഷ്‌മളമായ സ്വീകരണത്തിനും പ്രാര്‍ത്ഥനാശംസകള്‍ക്കും നന്ദി പറഞ്ഞുകൊണ്ട്‌ റവ. വി.ടി. ജോണ്‍, റവ. റോയി പി. തോമസ്‌, റവ. സാബു തോമസ്‌ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌ റവ. ജോസഫ്‌ ശാമുവേല്‍ ഏവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്‌ പ്രസംഗിച്ചു. ഫാ. ജോയി ആലപ്പാട്ടിന്റെ സമാപന പ്രാര്‍ത്ഥനയ്‌ക്കും, അഭിവന്ദ്യ തിരുമേനിയുടെ ആശീര്‍വാദത്തോടും, സ്‌നേഹവിരുന്നോടുംകൂടി യാത്രയയപ്പ്‌ സമ്മേളനം സമാപിച്ചു.

കൗണ്‍സില്‍ പ്രസിഡന്റ്‌ റവ.ഫാ. നൈനാന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ വൈസ്‌ പ്രസിഡന്റ്‌ ജോസഫ്‌ ശാമുവേല്‍, ജനറല്‍ സെക്രട്ടറി ഏബ്രഹാം വര്‍ഗീസ്‌ (ഷിബു), ജോയിന്റ്‌ സെക്രട്ടറി ബഞ്ചമിന്‍ തോമസ്‌, ട്രഷറര്‍ മാത്യു മാപ്ലേട്ട്‌, വിമന്‍സ്‌ കോര്‍ഡിനേറ്റേഴ്‌സായ ആഗ്‌നസ്‌ തെങ്ങുംമൂട്ടില്‍, ലളിത അലക്‌സാണ്ടര്‍, ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌ എന്നിവര്‍ യാത്രയയപ്പ്‌ സമ്മേളനത്തിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചു.
ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക്‌ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക