Image

കോര്‍ക്കില്‍ രമേഷ് പിഷാരടി ധര്‍മ്മജന്‍ ടീമിന്റെ മെഗാഷോ “സ്റ്റാര്‍ വാര്‍” സെപ്റ്റംബര്‍ 16 ന്

Published on 22 June, 2018
കോര്‍ക്കില്‍ രമേഷ് പിഷാരടി  ധര്‍മ്മജന്‍ ടീമിന്റെ മെഗാഷോ “സ്റ്റാര്‍ വാര്‍” സെപ്റ്റംബര്‍ 16 ന്

കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ രമേഷ് പിഷാരടി  ധര്‍മ്മജന്‍ ടീമിന്റെ മെഗാഷോ “സ്റ്റാര്‍ വാര്‍ 2018 ” സെപ്റ്റംബര്‍ 16ന് (ഞായര്‍) അരങ്ങേറുന്നു. മെഗാഷോയുടെ ടിക്കറ്റ് വില്പന കോര്‍ക്ക് സീറോ മലബാര്‍ പള്ളി വികാരി ഫാ. സിബി അറക്കലിന് നല്‍കി ഉദ്ഘാടനം ചെയ്തു.

ഐറിഷ്മലയാളികള്‍ കാത്തിരിക്കുന്ന രമേഷ് പിഷാരടി ധര്‍മ്മജന്‍ ടീമിനോടൊപ്പം വന്പന്‍ താരനിരയുമായി, മറിമായം സീരിയലിലൂടെ മലയാളിയുടെ മനം കവര്‍ന്ന രചനാ നാരായണന്‍കുട്ടിയും നിലാവിന്റെ സുഖമുളള സ്വരം ആയി എത്തിയ മലയാളത്തിന്റെ സൂപ്പര്‍ പിന്നണി ഗായിക ജ്യോത്സ്‌നയും കലാഭവന്‍ മണി മരിച്ചിട്ടും മണിനാദം മരിച്ചിട്ടില്ല എന്ന് തെളിയിച്ച നാടന്‍പാട്ടുകളുടെ ചക്രവര്‍ത്തി കൃഷ്ണന്‍കുമാര്‍ ആലുവ ഉള്‍പ്പെടെ പത്തോളം കലാകാരന്‍മാര്‍ കോര്‍ക്കില്‍ എത്തുന്നു. 

ഹോട്ടലില്‍ വൈകുന്നേരം ആറു മുതലാണ് പരിപാടി കോമഡി, സംഗീതം നൃത്തം തുടങ്ങിയവ ഉള്‍പ്പെടുന്ന മെഗാഷോ കാണികള്‍ക്ക് മൂന്നു മണിക്കൂറിലേറെ സമയം ആസ്വദിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. വിഐപി, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളില്‍ ടിക്കറ്റ് ലഭ്യമാണ്. കോര്‍ക്കിലും സമീപ കൗണ്ടികളിലുമുള്ള എല്ലാ പ്രവാസി മലയാളികളുടെയും സഹായസഹകരണവും സംഘാടകര്‍ അഭ്യര്‍ഥിച്ചു.

വിലാസം: Clayton Hotel Silver Springs, Tivoli, Cork, EirCode: T23 E244

വിവരങ്ങള്‍ക്ക്: സന്‍ജിത്ത് ജോണ്‍ 0877731879, അജേഷ് ജോണ്‍ 0899566197, എബി തോമസ് 0872805731.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക