ചിക്കാഗോ: ട്രഷറര്‍ സ്ഥാനാര്‍ഥിയുടെ വോട്ടിനെച്ചൊല്ലി തര്‍ക്കം. മൂന്നു വട്ടം വോട്ട് എണ്ണിയ ശേഷവും തര്‍ക്കം വാഗ്വാദത്തിനു വഴി തെളിച്ചു.
വിജയിയായി പ്രഖ്യാപിച്ച ഷിനു ജോസഫിനു 243, എതിര്‍ത്ത റെജി ചെറിയാനു 239 എന്നിങ്ങനെയായിരുന്നു വോട്ട്.
റീക്ണ്ടില് അത് 241-240 എന്നായി. അതേത്തുടര്‍ന്ന് മൂന്നാമതും എണ്ണി. അപ്പോള്‍ നാലു വോട്ടുകളെപറ്റി തര്‍ക്കമായി.
രണ്ട് വോട്ട് ഷിനുവിനു ചെയ്ത ശേഷം വെട്ടി റെജിക്കു ചെയ്യുകയായിരുന്നു. അത് അസാധുവാണൊ എന്നതായിരുന്നു ഒരു തര്‍ക്ക വിഷയം -----
ഫോമാ പ്രസിഡന്റായി ഫിലിപ്പ് ചാമത്തില്‍; സെക്രട്ടറിയായി ജോസ് ഏബ്രഹാം; ട്രഷറര്‍ ഷിനു ജോസഫ്
ചിക്കാഗോ: അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പില്‍ ഫോമാ പ്രസിഡന്റായി ഫിലിപ്പ് ചാമത്തിലും (രാജു) സെക്രട്ടറിയായി ജോസ് ഏബ്രഹാമും വിജയിച്ചു.
ചാമത്തിലിനു 260 വോട്ട് കിട്ടിയപ്പോള്‍ എതിര്‍ത്ത ജോണ്‍ സി വര്‍ഗീസിനു 225 വോട്ട് കിട്ടി
ഡാലസ് ടീമില്‍ നിന്ന് മൂന്നു പേരും ന്യു യോര്‍ക്ക് ടീമില്‍ നിന്നു മൂന്നു പേരും വീതമാണു വിജയിച്ചത്.
ഡാലസ് ടീമില്‍ നിന്നുള്ള വിന്‍സന്റ് ബോസ് വൈസ് പ്രസിഡന്റായി വിജയിച്ചു-251 വോട്ട്. എതിര്‍ത്ത അന്നമ്മ മാപ്പിളശേരിക്ക് 205; ഫിലിപ്പ് ചെറിയാന് 26
സെക്രട്ടറിയായി വിജയിച്ച ജോസ് ഏബ്രഹാമിനു 320 വോട്ട്; ഏറ്റവും കൂടിയ ഭൂരിപക്ഷം. എതിര്‍ത്ത മാത്യു വര്‍ഗീസിനു 159.
ട്രഷറായി ഷിനു ജോസഫ്, ജോ. സെക്രട്ടറിയായി സാജു ജോസഫ് ജോ. ട്രഷററായി ജയിന് മാത്യുസ് കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും വിജയിച്ചു. ന്യു യോര്‍ക്ക് പാനലില്‍ നിന്നുള്ളവരാണിവര്‍.
ജോ. സെക്രട്ടറി സാജു ജോസഫിനു 320 എതിര്‍ത്ത രേഖാ നായര്‍ക്ക് 181.
ജോ. ട്രഷറര്‍ ജയിന് മാത്യുസിനു 258. എതിര്‍ത്ത ജോസ് സെബാസ്റ്റ്യനു 220.
ന്യു യോര്‍ക്ക് മെട്രൊ റീജിയനില്‍ വിന്നു ആര്.വി.പി ആയി കുഞ്ഞു മാലിലും എമ്പയര്‍ റീജിയനില്‍ നിന്നു ആര്.വി.പി ആയി ഗോപിനാഥ കുറുപ്പും സതേണ്‍ റീജിയനില്‍ നിന്ന് ആര്.വി.പി. ആയി തോമ്മസ് ഒലിയാന്‍ കുന്നേലും ജയിച്ചു.
സെന്റ്രല്‍ റീജിയനില്‍ നാഷണല്‍ കമ്മിറ്റിയിലേക്കു അബ്രഹാം ജോര്‍ജ് (ആഷ്ലി), ജോണ്‍ പട്ടാപതിയില്‍ എന്നിവര്‍ വിജയിച്ചു
വനിതാ പ്രതിനിധികളായി ഡോ. സിന്ധു പിള്ള, ഡോ. ജയ്മോള്‍ ശ്രീധര്‍, അനു ഉല്ലാസ് എന്നിവര്‍ വിജയിച്ചു