Image

ഗുജറാത്തില്‍ ഒമ്‌ബതാം ക്ലാസ്‌ വിദ്യാര്‍ഥി സ്‌കൂളില്‍ കൊല്ലപ്പെട്ട സംഭവം; പത്താം ക്ലാസുകാരന്‍ പിടിയില്‍

Published on 24 June, 2018
ഗുജറാത്തില്‍ ഒമ്‌ബതാം ക്ലാസ്‌ വിദ്യാര്‍ഥി സ്‌കൂളില്‍ കൊല്ലപ്പെട്ട സംഭവം; പത്താം ക്ലാസുകാരന്‍ പിടിയില്‍

വഡോദര : ഗുജറാത്തിലെ വഡോദരയില്‍ ഒമ്‌ബതാം ക്ലാസ്‌ വിദ്യാര്‍ഥിയെ സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പത്താം ക്ലാസുകാരന്‍ പിടിയില്‍. കൊല്ലപ്പെട്ട വിദ്യാര്‍ഥിയും പിടിയിലായ പത്താം ക്ലാസ്‌ വിദ്യാര്‍ഥിയും തമ്മില്‍ സംഭവം നടക്കുന്നതിന്റെ തലേദിവസം തര്‍ക്കം നടന്നതായി സ്‌കൂളിലെ നാല്‌ വിദ്യാര്‍ഥികള്‍ പൊലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ വിദ്യാര്‍ഥിയെ പൊലീസ്‌ പിടികൂടിയതെന്നാണ്‌ അറിയുന്നത്‌.

കൊല്ലപ്പെട്ട കുട്ടി ഒരാഴ്‌ച മുമ്‌ബാണ്‌ സ്‌കൂളില്‍ ചേര്‍ന്നത്‌. കൂടുതല്‍ അന്വേഷണത്തിനു ശേഷമെ കൊലപാതക കാരണം എന്താണെന്ന്‌ വ്യക്തമാകു.പത്താക്ലാസുകാരന്റെ ബാഗ്‌ സ്‌കൂളിനു സമീപത്തുള്ള അമ്‌ബലത്തിന്റെ ടെറസില്‍ നിന്നും പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ഇതില്‍ നിന്നും മാരക ആയുധനങ്ങളും മുളകുപൊടി കലര്‍ത്തിയ വെള്ളം അടങ്ങിയ കുപ്പിയും പൊലീസ്‌ കണ്ടെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക