Image

എഴുത്തുകാരന്‍ സുഭാഷ്‌ ചന്ദ്രന്‍ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണവുമായി യുവതി

Published on 24 June, 2018
 എഴുത്തുകാരന്‍ സുഭാഷ്‌ ചന്ദ്രന്‍ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണവുമായി യുവതി

എഴുത്തുകാരന്‍ സുഭാഷ്‌ ചന്ദ്രന്‍ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണവുമായി യുവതി. അലീനയെന്ന യുവതി ഫേസ്‌ബുക്കിലൂടെയാണ്‌ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്‌.

മൂന്നാല്‌ വര്‍ഷം മുമ്പ്‌ നടന്ന മാതൃഭൂമി സാഹിത്യ ക്യാമ്പിനിടെ നടന്ന സംഭവങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടാണ്‌ അലീനയുടെ ആരോപണം.

`തിരൂര്‌ വെച്ച്‌ നടന്ന മാതൃഭൂമി സാഹിത്യ ക്യാമ്പില്‍ അങ്ങേര്‌ എന്നെ നോക്കി പറഞ്ഞ റെയ്‌സിസ്റ്റ്‌ കമന്റ്‌ ഇപ്പോഴും ഓര്‍മയുണ്ട്‌.

രാത്രി എല്ലാവരും self introductioനടത്തുകയാരുന്നു. ഞാന്‍ inrtoduc ചെയ്‌തോണ്ടിരുന്നപ്പോ കറന്റ്‌ പോയി. അപ്പോ ഒന്നുരണ്ടുപേര്‌ ഫോണ്‍ ഫ്‌ലാഷ്‌ ഓണാക്കി. അന്നേരം അങ്ങേര്‌ പറയുവാ ഇവിടൊള്ള മുഴുവന്‍ പേരും ടോര്‍ച്ചടിച്ചാലും ഇവളെ കാണാന്‍ പറ്റൂലാന്ന്‌. പിന്നവിടെ കൂട്ടച്ചിരിയായിരുന്ന്‌.' അവര്‍ പറയുന്ന


സുഭാഷ്‌ ചന്ദ്രന്റെ `മനുഷ്യന്‌ ഒരാമുഖം' എന്ന നോവലിനേയും അലീന വിമര്‍ശിക്കുന്നുണ്ട്‌. കടുത്ത ദളിത്‌ വിരുദ്ധതയും സ്‌ത്രീവിരുദ്ധതയും പറയുന്നതാണ്‌ പ്രസ്‌തുത നോവലെന്നാണ്‌ അവര്‍ പറയുന്നത്‌.

`സുഭാഷ്‌ ചന്ദ്രന്‍ ഒരു പന്ന എഴുത്തുകാരന്‍ മാത്രമായിരുന്നേല്‍ സഹിക്കാമായിരുന്നു. കടുത്ത ദളിത്‌ വിരുദ്ധതയും സ്‌ത്രീ വിരുദ്ധതയും മാത്രം പറയുന്ന സുഭാഷിന്റെ മനുഷ്യന്‌ ഒരാമുഖം അങ്ങനെയല്ല അതിനെ വിളിക്കേണ്ടത്‌ നായര്‍ പുരുഷന്‌ ഒരു ആമുഖം എന്ന്‌ വേണം നോവലിന്‌ പേരിടാന്‍. ഇത്രയ്‌ക്ക്‌ സ്‌ത്രീ വിരുദ്ധനായ ഇയാളെ സാഹിത്യ ക്യാമ്പുകളില്‍ നിന്നും സമൂഹത്തിന്റെ എല്ലാ ഇടങ്ങളില്‍ നിന്നും ചവിട്ടി പുറത്താക്കണമെന്നും' അലീനയുടെ പോസ്റ്റില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക