Image

ജപ്പാനെ പിടിച്ചുകെട്ടി സെനഗല്‍ (2-2)

Published on 24 June, 2018
ജപ്പാനെ പിടിച്ചുകെട്ടി സെനഗല്‍ (2-2)
എക്തറിന്‍ബര്‍ഗ്:  പകരക്കാരാനായി കളത്തിലിറങ്ങി ആറു മിനിറ്റിനുള്ളില്‍ ഗോള്‍ നേടിയ കെയ്‌സുക്കി ഹോണ്ടയുടെ മികവില്‍ സെനഗലിനെ ജപ്പാന്‍ ഒപ്പം പിടിച്ചു. 72ാം മിനിറ്റില്‍ കവാഗയ്ക്ക് പകരം കളത്തിലിറങ്ങിയ ഹോണ്ട് 78ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ബോക്‌സിന് പുറത്ത് നിന്നുള്ള ഒസാക്കയുടെ ക്രോസ് ഗോള്‍കീപ്പര്‍ കുത്തിയകറ്റിയത് ഇന്യുയിയുടെ കാലിലേക്കായിരുന്നു.

 ഇടതു പാര്‍ശ്വത്തില്‍ നിന്ന് ഇന്യുയി അത് ഒകസാക്കിയ്ക്ക് കണക്കുകൂട്ടി നല്‍കി. എന്നാല്‍ ബോക്‌സിലേക്ക് ഓടിയെത്തിയ ഒകസാകിയ്ക്ക് പന്ത് കണക്റ്റ് ചെയ്യാനായില്ല. ആ സമയത്ത് ബോക്‌സില്‍  മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കെയ്‌സുക്കി ഹോണ്ട കിട്ടിയ അവസരം മുതലെടുത്ത് പന്ത് വലയിലേക്ക് തട്ടിയിട്ടു. ജപ്പാന്‍ 2-2 സെനഗല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക